24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്വത്ത് മരവിപ്പിക്കും; കണ്ടുകെട്ടും: നിക്ഷേപത്തട്ടിപ്പിൽ പൊലീസ് അധികാരം ‘പുറത്തെടുക്കും’
Kerala

സ്വത്ത് മരവിപ്പിക്കും; കണ്ടുകെട്ടും: നിക്ഷേപത്തട്ടിപ്പിൽ പൊലീസ് അധികാരം ‘പുറത്തെടുക്കും’

അനധികൃത നിക്ഷേപത്തട്ടിപ്പുകാരുടെ സ്വത്തു മരവിപ്പിക്കാനും കണ്ടുകെട്ടാനും ജപ്തി ചെയ്യാനും പൊലീസിന് അധികാരം നൽകുന്ന ‘ബഡ്സ്’ (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ്) നിയമം സംസ്ഥാനത്തു കർശനമായി നടപ്പാക്കാൻ തീരുമാനം. ഇതു വിശദമായി ചർച്ച ചെയ്യാൻ ജില്ലാ പൊലീസ് മേധാവികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഡിജിപിയുടെ സാന്നിധ്യത്തിൽ 21നു ചേരും.
വൻ നിക്ഷേപത്തട്ടിപ്പുകേസുകളിൽവരെ നിസ്സാരമായ വഞ്ചനക്കുറ്റം ചുമത്തി തട്ടിപ്പുകാരുമായി പൊലീസ് ഒത്തുകളിക്കുന്നതു തടയാനാണു ‘ബ‍ഡ്സ്’ നിയമത്തിലെ വകുപ്പുകൾ നടപ്പാക്കാൻ തീരുമാനിച്ചത്. ഓരോ ജില്ലയിലും ഈ നിയമപ്രകാരം എത്ര തട്ടിപ്പുകളിൽ കേസ് റജിസ്റ്റർ ചെയ്തെന്ന പട്ടിക 15ന് അകം നൽകാൻ എസ്പിമാരോടും കമ്മിഷണർമാരോടും ഡിജിപി അനിൽ കാന്ത് ആവശ്യപ്പെട്ടു.

സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ അനുമതിയില്ലാത്ത നിക്ഷേപപദ്ധതികൾ നിരോധിച്ച് 2019ൽ കേന്ദ്രം പാസാക്കിയ ഈ നിയമം സംസ്ഥാനത്തു നടപ്പാക്കുന്നതിനു 2021ൽ ചട്ടം കൊണ്ടുവന്നിരുന്നു. എന്നാൽ കേരളത്തിൽ നാമമാത്ര കേസുകളിൽ മാത്രമാണു ‘ബഡ്സ്’ നിയമം ചുമത്തിയതെന്നാണു പൊലീസ് ആസ്ഥാനത്തു ലഭിച്ച റിപ്പോർട്ട്.

അടുത്തിടെ വൻ നിക്ഷേപത്തട്ടിപ്പു നടത്തിയ പ്രവീ‍ൺ റാണയുടേതടക്കം പല കേസിലും ഈ നിയമം പൊലീസ് ചുമത്തിയില്ല. കോന്നിയിലെ പോപ്പുലർ നിക്ഷേപത്തട്ടിപ്പ് കേരള പൊലീസ് അന്വേഷിച്ചശേഷം സിബിഐക്കു കൈമാറിയപ്പോൾ അവരാണ് ഈ നിയമം കേസിൽ ഉൾപ്പെടുത്തിയത്. സ്വത്തു മരവിപ്പിക്കുന്ന നടപടികൾ സിബിഐയും എൻസ്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപ്പാക്കുന്നുണ്ട്. 21നു ചേരുന്ന യോഗത്തിൽ നിയമം കർശനമാക്കാനുള്ള നിർദേശം ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദർവേഷ് സാഹിബ് സമർപ്പിക്കും.ജാമ്യമില്ലാത്ത ‘ബഡ്സ് ’; എസ്എച്ച്ഒമാർക്ക് സ്വത്തു മരവിപ്പിക്കാം

‘ബഡ്സ്’ നിയമപ്രകാരമുള്ള കുറ്റങ്ങൾക്കു ജാമ്യമില്ല. അനധികൃത നിക്ഷേപങ്ങൾക്കു പ്രലോഭിപ്പിച്ചാൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും. ഇത്തരം നിക്ഷേപങ്ങൾ സ്വീകരിച്ചാൽ 7 വർഷം വരെ തടവും 10 ലക്ഷം വരെ പിഴയും. പണം തിരികെ നൽകിയില്ലെങ്കിൽ തടവ് 10 വർഷം വരെ. വീണ്ടും അതേ തെറ്റ് ആവർത്തിച്ചാൽ പിഴ 50 കോടി വരെ.

കേരളത്തിൽ നിയമം നടപ്പാക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കൗളിനെ അതോറിറ്റിയായി നിയമിച്ചിട്ടുണ്ട്. ഈ കേസുകൾ കൈകാര്യം ചെയ്യാൻ 14 ജില്ലകളിലും ഓരോ സെഷൻസ് കോടതിയെ പ്രത്യേകം അധികാരപ്പെടുത്തിയിട്ടുമുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് ഇത്തരം തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട്, സ്വത്തുവകകൾ എന്നിവ മരവിപ്പിക്കാം. പൊലീസ് ആവശ്യപ്പെട്ടാൽ അതോറിറ്റിക്കു ജപ്തി ചെയ്യാം. തുടർന്നു പ്രത്യേക കോടതി വഴി ഇവ കണ്ടുകെട്ടി നിക്ഷേപകർക്കു നൽകാം. എന്നാൽ ഇതൊന്നും പൊലീസ് ചെയ്യുന്നില്ല. തട്ടിപ്പിന്റെ വ്യാപ്തി സംസ്ഥാനം കടന്നാൽ സിബിഐയുടെ സേവനവും ഡിജിപിക്കു തേടാം.

Related posts

ചലച്ചിത്ര താരം ഖാലിദ് ഇക്ക വിടവാങ്ങി ആദരാഞ്ജലികൾ.🌹🌹🌹

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് നാ​ല് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രിച്ചു

Aswathi Kottiyoor

നിപ വൈറസിനെതിരെ കരുതലോടെ വീണ്ടും; എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കും

Aswathi Kottiyoor
WordPress Image Lightbox