പേരാവൂരിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ ചാരായം പേരാവൂർ എക്സൈസ് പിടികൂടിയ കേസിൽ ഓടിപ്പോയ പ്രതി റിമാൻ്റിൽ. എക്സൈസ് സംഘത്തെ കണ്ട് ചാരായവും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പേരാവൂർ തെരു സ്വദേശി പുതിയേടത്ത് വീട്ടിൽ ബിജു പി എന്നയാളാണ് റിമാൻ്റിലായത്. പ്രസ്തുത കേസിന്റെ അന്വേഷണത്തിനിടെ അറസ്റ്റിനെ ഭയന്നാണ്പ്രതി കൂത്തുപറമ്പ് ജെ എഫ് സി എം കോടതി മുമ്പാകെ കീഴടങ്ങിയത്. തുടർന്ന് പ്രതിയെ 14 ദിവസത്തേക്ക് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ റിമാൻ്റ് ചെയ്ത് കോടതി ഉത്തരവിടുകയായിരുന്നു.
ഈ മാസം ഒൻപതിന് രാത്രി എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും പാർട്ടിയും കുനിത്തല ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഓട്ടോറിക്ഷയിൽ കടത്തിയ 10 ലിറ്റർ ചാരായവും പതിനായിരം രൂപയും ഓട്ടോ റിക്ഷയും പിടികൂടിയത്.