23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ആദ്യ ഇടി മൂക്കിനിട്ട്….പിന്നെ കാലിനിട്ട്… ഇത് മിന്നല്‍ നേഹ
Uncategorized

ആദ്യ ഇടി മൂക്കിനിട്ട്….പിന്നെ കാലിനിട്ട്… ഇത് മിന്നല്‍ നേഹ

ആക്രമിക്കാന്‍ വന്ന മൂന്ന് പേരെ ഒറ്റക്ക് ഇടിച്ച് തെറിപ്പിച്ച് താരമായിരിക്കുകയാണ് കോഴിക്കോട് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നേഹ. ബോക്‌സിംഗ് പഠനത്തിലൂടെ ലഭിച്ച ധൈര്യമാണ് നേഹക്ക് കരുത്തായത്.

ഒരൊറ്റ ഇടിയിലൂടെ 3 പേരെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നേഹ തുരത്തിയത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. ആദ്യം കമന്റടിച്ച് വന്നവര്‍ പിന്നീട് നേഹയുടെ കയ്ക്ക് കയറി പിടിച്ചു. പിന്നെ ഒന്നും ഓര്‍മ്മയില്ല. ആദ്യ ഇടി മൂക്കിനിട്ട് തന്നെ..ശല്യം ചെയ്ത മൂന്ന് പേരെയും ഇടിച്ച് ഓടിക്കുകയായിരുന്നു നേഹ.
കോഴിക്കോട്ടെ സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നേഹ ഒന്നര വര്‍ഷമായി ബോക്‌സിംഗ് പഠിക്കുന്നുണ്ട്. പാലത്ത് പുളിബസര്‍ ഊട്ടു കുളത്തില്‍ ആശാരിക്കണ്ടി ബിജുവിന്റെയും ദിവ്യയുടെയും ഏക മകളാണ് ഈ മിടുക്കി. തങ്ങളെ ആക്രമിക്കാന്‍ വരുന്നവരോട് ഒരു ദയയും വേണ്ട എന്നതാണ് നേഹയുടെ പക്ഷം.
ഓടി രക്ഷപെട്ട അക്രമികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞുനാളിലെ നേഹയുടെ ഇഷ്ടത്തിന് ബോക്‌സിംഗ് പഠിക്കാന്‍ വിട്ടതിന്റെ അഭിമാനത്തിലാണ് അച്ഛനും അമ്മയും. പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നവരോട് പതറാതെ നേരിടാന്‍ കൂടി പറയുകയാണ് നേഹ.

Related posts

*യാത്രയയപ്പും മുൻകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിക്കും*

Aswathi Kottiyoor

എന്റെ പിതാവിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളൂ’: ചാണ്ടി ഉമ്മൻ

Aswathi Kottiyoor

ലോറിക്കുള്ളിൽ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം

Aswathi Kottiyoor
WordPress Image Lightbox