22.5 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • കേരള ഡയറി എക്സ്പോ 2023 ബഹു മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു:കാർഷിക മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ വർധിപ്പിക്കാൻ എക്സ്പോയ്ക്ക് കഴിയുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.*
Kelakam

കേരള ഡയറി എക്സ്പോ 2023 ബഹു മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു:കാർഷിക മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ വർധിപ്പിക്കാൻ എക്സ്പോയ്ക്ക് കഴിയുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.*

*കേരള ഡയറി എക്സ്പോ 2023 ബഹു മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു:കാർഷിക മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ വർധിപ്പിക്കാൻ എക്സ്പോയ്ക്ക് കഴിയുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.*
ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ക്ഷീരകർഷക സംഗമം പടവ് 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന വിപണമേള കേരള ഡയറി എക്സ്പോ-2023 ബഹു റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, ഉൽപാദന ഉപാധികൾ എന്നിവ കർഷകർ, സംരംഭകർ, ക്ഷീരമേഖലയിൽ തല്പരരായ ഇതര വിഭാഗം ആളുകൾ എന്നിവർക്ക് നേരിൽ കണ്ട് മനസ്സിലാക്കുന്നതിനും, അനായാസം ലഭ്യമാക്കുന്നതിനും എക്സ്പോ ലക്ഷ്യമിടുന്നു എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പൊതുസ്വകാര്യമേഖല കളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടേതായി 150-ൽ പരം സ്റ്റാളുകൾ പ്ലാറ്റിനം, ഗോൾഡ്, ഡയമണ്ട്, സിൽവർ, പേള്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി സജ്ജമാക്കിയിട്ടുണ്ട്.
പശു പരിപാലനം ആയാസരഹിതവും, ആനന്ദകരവുമാക്കുന്നതിന് സഹായിക്കുന്ന പലതരം ഉപകരണങ്ങൾ, കറവ യന്ത്രങ്ങൾ, പശുക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ പ്രദാനം ചെയ്ത് ഉത്പാദനവും, പശുവിന്റെ ആരോഗ്യവും, വർദ്ധിപ്പിക്കുന്നതിനുള്ള ഉപാധികൾ, ക്ഷീരോത്പ്പന്നങ്ങൾ വിവിധയിനം കാലിതീറ്റ വസ്തുക്കൾ, കാർഷികഉപകരണങ്ങൾ, വിത്തുകൾ, വെറ്ററിനറി മരുന്നുകൾ എന്നിവ സ്റ്റാളിൽ ലഭ്യമാകുന്നു എന്നും അതിൽ നിന്നും അറിവുകൾ കണ്ടെത്തി പുതു തലമുറ കാർഷിക മേഖലയിലേക്ക് കടന്നു വരണമെന്ന്
ആമുഖ പ്രഭാഷണത്തിൽ മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ എ കൗശിഗൻ ഐ എ എസ് പറഞ്ഞു.
കൂടാതെ എക്സ്പോയുടെ ഭാഗമായി ബാങ്കിംഗ് ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്തൃ തര്‍ക്ക നിയമസഹായം തുടങ്ങി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
നാടൻ രുചിക്കൂട്ടുകൾ വിളമ്പുന്ന കൊതിയൂറും വിഭവങ്ങളുമായി 20 –ല്‍ പരം ഭക്ഷ്യ സ്റ്റാളുകൾ കൂടി എക്സ്പോയുടെ ഭാഗമായി ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ട്. പ്രസ്തുത പരിപാടിയിൽ ചെയർമാൻ എക്സ്പോ കമ്മിറ്റി എം എസ് പ്രദീപ്‌ കുമാർ സ്വാഗതം പറഞ്ഞു. ബഹു എം എൽ എ തൃശ്ശൂർ പി ബാലചന്ദ്രൻ, ബഹു മേയർ തൃശ്ശൂർ കോർപ്പ റേഷൻ എം കെ വർഗീസ്, പ്രസിഡന്റ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പി കെ ഡേവിസ് മാസ്റ്റർ എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ് പാലക്കാട്‌ കൺവീനർ എക്സ്പോ കമ്മിറ്റി ജയസുജീഷ് ജെ എസ് നന്ദി പറഞ്ഞു.

Related posts

കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കേളകം വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ കായിക ദിനം ആചരിച്ചു.

Aswathi Kottiyoor

പെരുംപാമ്പിനെ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox