21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ചൈനയുടെ ചാരബലൂണിന് പിന്നാലെ അമേരിക്കയെ വട്ടമിട്ട് അജ്ഞാത പേടകം; വെടിവെച്ചിട്ട് യുഎസ് ജെറ്റുകള്‍.*
Uncategorized

ചൈനയുടെ ചാരബലൂണിന് പിന്നാലെ അമേരിക്കയെ വട്ടമിട്ട് അജ്ഞാത പേടകം; വെടിവെച്ചിട്ട് യുഎസ് ജെറ്റുകള്‍.*


വാഷിങ്ടൺ: അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകം വെടിവെച്ചിട്ടു. അലാസ്കയിൽ 40,000 അടി ഉയരത്തിൽ പറന്ന പേടകത്തെ അമേരിക്കൻ വിമാനങ്ങളായ എഫ് 22 ജെറ്റുകളാണ് തകർത്തത്. പ്രസിഡന്റ് ജോ ബൈഡൻ വെടിവെച്ചിടാൻ അനുമതി നൽകിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച പേടകത്തെ തകർത്തതെന്ന് വൈറ്റ് ഹൗസ് സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

‘ഞങ്ങളുടെ വിമാനങ്ങൾക്കും രാജ്യത്തിനും ഭീഷണിയാണെന്ന് കണ്ടതിനെത്തുടർന്ന് വിവരം ജോ ബൈഡനെ അറിയിക്കുകയായിരുന്നു. നേരത്തെ വെടിവെച്ചിട്ട ചൈനീസ് ചാര ബലൂണിനേക്കാള്‍ ചെറുതായിരുന്നു പേടകം, ഒരു ചെറുകാറിനോളം വലിപ്പം. എന്നാൽ ഇത് എന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല’, ജോൺ കിർബി പറഞ്ഞു. എന്താണ് ഇത് എന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ സംശയാസ്പദമായ വിധത്തില്‍ കാണപ്പെട്ട ചൈനീസ് ചാരബലൂണ്‍ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടിരുന്നു. രഹസ്യങ്ങള്‍ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നായിരുന്നു യു.എസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ അജ്ഞാതപേടകവും അമേരിക്കയിൽ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബൈഡന്‍ ഭരണകൂടം ചാര ബലൂണിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഏകദേശം 40,000 അടി ഉയരത്തിലാണ് (12,000 മീറ്റര്‍) മൊണ്ടാനയ്ക്ക് മീതെ ബലൂൺ കണ്ടതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. വ്യോമസേനയുടെ ഒരു മിസൈല്‍ വിങ്ങും മിനിറ്റ്മാന്‍ III ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളും ഉള്ളതിനാല്‍ത്തന്നെ മൊണ്ടാന ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ്.

ചൈനയുടെ ചാരബലൂണുകൾ നാല്പതിലേറെ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ കുറ്റപ്പെടുത്തൽ. എന്നാൽ, ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഇത്തരമൊരു ദൗത്യത്തിന് ചൈനയെ സഹായിച്ച മറ്റ് സംഘടനകളെയും കമ്പനികളെയും നിരീക്ഷിച്ചുവരുകയാണെന്നും സ്ഥിരീകരണമുണ്ടാകുന്നപക്ഷം ഉപരോധമേർപ്പെടുത്തുമെന്നും യു.എസ്. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, യു.എസ്. ആരോപിക്കുന്നതുപോലുള്ള ഒരുപദ്ധതിയും തങ്ങൾ വിഭാവനംചെയ്തിട്ടില്ലെന്ന് ചൈന ആവർത്തിച്ചു.

Related posts

ജി.എച്ച്.എസ്.എസ് മണത്തണയ്ക്ക് ചെണ്ടമേളത്തിൽ 2nd A ഗ്രേഡ്

Aswathi Kottiyoor

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം, സംവിധാനം, നടന്‍ അടക്കം ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

Aswathi Kottiyoor

സർക്കാരിൽനിന്ന് സപ്ലൈകോയ്ക്ക് കാര്യമായ സഹായമില്ല; കമ്പനികളുമായി സഹകരിച്ച് ഓണച്ചന്ത

Aswathi Kottiyoor
WordPress Image Lightbox