അമ്പായത്തോട്:മലയോര മേഖലയിൽ വന്യ ജീവികളും അജ്ഞാത ജീവികളും കർഷകരുടെ ജീവിതത്തിൽ ദുരിതം വിതയ്ക്കുന്നത് വീണ്ടും തുടരുകയാണ്. തടത്തിൽ അനീഷിന്റെ വീട്ടിലെ പ്രസവിച്ചു ഒരാഴ്ച പ്രായമായ ഏച്ച എഫ് ഇനത്തിൽപ്പെട്ട മൂരി കിടാവിനെ അജ്ഞാത ജീവി രാത്രി പത്തോടെ കൊന്നു തിന്ന നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ വീട്ടിലില്ലാത്ത നേരത്താണ് അജ്ഞാത ജീവിയുടെ ആക്രമണം. ഇതേ സ്ഥലത്ത് പുലിയുടെ കാൽപാട് കണ്ടെത്തിയത് ഫോറസ്റ്റ് അധികൃതരെ അറിയിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ലെന്നു നാട്ടുകാർ ആരോപിച്ചു. ഇത്തരത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യം തുടർന്നാൽ ജീവന് തന്നെ ഭീഷണിയാണെന്ന് വീട്ടുകാർ പറഞ്ഞു.ഫോറസ്ററ് അധികൃതർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ബ്ലോക്ക് മെമ്പർ സുനിന്ദ്രൻ കൂർപ്പിലേടം,കൊട്ടിയൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഷേർലി പാടിയനിക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു.വെറ്റിനറി ഡോക്ടർ കൂടുതൽ പരിശോധനകൾക്ക് ശേഷം വിവരങ്ങൾ അറിയിക്കുമെന്ന് ഓപ്പൺ ന്യൂസ് നോട് പറഞ്ഞു.
- Home
- Uncategorized
- അമ്പായത്തോട്* *മലയോര മേഖലയിൽ അജ്ഞാത ജീവി* *ആക്രമണം രൂക്ഷം:കിടാവിനെ കടിച്ചുകൊന്നു. .*
next post