25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലൈഫ്‌ മിഷന്‌ പ്രതിസന്ധിയില്ല ; 3.24 ലക്ഷം വീട്‌ പൂർത്തിയായി : മന്ത്രി എം ബി രാജേഷ്‌
Kerala

ലൈഫ്‌ മിഷന്‌ പ്രതിസന്ധിയില്ല ; 3.24 ലക്ഷം വീട്‌ പൂർത്തിയായി : മന്ത്രി എം ബി രാജേഷ്‌

ലൈഫ്‌ മിഷൻ പദ്ധതിയിൽ 3,23,894 വീട് നിർമാണം പൂർത്തിയാക്കിയതായി മന്ത്രി എം ബി രാജേഷ്‌. പലകാലങ്ങളായി പാതിവഴിയിലായിരുന്ന 54,116 വീട്‌ പൂർത്തിയാക്കി. 2017ൽ പദ്ധതി ആരംഭത്തിൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകരിച്ച 1,02,542 കുടുംബത്തിൽ 95,858 പേരും വീട് നിർമാണം പൂർത്തിയാക്കി താമസമായി. 61,763 പേർ ഈ സർക്കാരിന്റെ കാലത്താണ്‌ പൂർത്തിയാക്കിയത്‌. ഈ പട്ടികയിലെ 3781 വീടാണ്‌ നിർമാണം പൂർത്തിയാക്കാനുള്ളതെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയാവതരണ നോട്ടീസിന്‌ മന്ത്രി മറുപടി നൽകി.

ലൈഫ് മിഷന്റെ അക്കൗണ്ടിൽ 1700 കോടി രൂപയുണ്ട്‌. ആദ്യപട്ടികയിൽ ഭൂരഹിത–- ഭവനരഹിതരായിട്ടുള്ളത് 1,58,470 കുടുംബത്തിൽ 32,376 പേർക്ക്‌ ഭൂമി ഉറപ്പാക്കി വീട് നിർമാണം തുടങ്ങി. 17,918 എണ്ണം പൂർത്തിയായി. 10,814 വീട് നിർ‌മാണ ഘട്ടങ്ങളിലാണ്‌. 32,703 പട്ടികജാതി ഗുണഭോക്താക്കളിൽ 20,801 പേരും പട്ടികവർഗ വിഭാഗത്തിൽ 11,648 പേരിൽ 8087 പേരും വീട് നിർമിച്ചു. 4220 മത്സ്യത്തൊഴിലാളികളിൽ 2650 പേർ വീട് നിർമിച്ചു. ഈ വിഭാഗത്തിൽ 2,62,131 പേർക്ക്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ വീട് നൽകി.

Related posts

കർഷകരെ പ്രതിസന്ധിയിലാക്കി കാലിത്തീറ്റവില കുത്തനെ ഉയർന്നു………

Aswathi Kottiyoor

കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത

Aswathi Kottiyoor

ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത​മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണം: ഐഎംഎ

Aswathi Kottiyoor
WordPress Image Lightbox