• Home
  • Iritty
  • കണ്ണൂരിൽ ലേലത്തിൽ താരമായി പൂവൻ കോഴി; വില 34,000 രൂപ
Iritty

കണ്ണൂരിൽ ലേലത്തിൽ താരമായി പൂവൻ കോഴി; വില 34,000 രൂപ

കണ്ണൂർ: ഇരിട്ടിയിൽ ഉത്സവ പറമ്പിൽ നടത്തിയ ലേലത്തിൽ പൂവൻ കോഴിക്ക് വില പറഞ്ഞത് 34000 രൂപ. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിക്ക് ഇത്രയും വലിയ തുക പറഞ്ഞത്. രണ്ട് മണിക്കൂർ നീണ്ടു നിന്ന ലേലത്തിലാണ് പൂവൻ കോഴി താരമായത്.

10 രൂപയിൽ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും ഏറിയതോടെ 20000ത്തിൽ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകർ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകൾ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു

Related posts

പ്രവാസി വെൽഫെയർ സഹകരണ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ആറളം ഫാം മേഖലയിലെ കാട്ടാനകളെ തുരത്താൻ സ്പെഷ്യൽ ഡ്രൈവ്

Aswathi Kottiyoor

സി ബി ഡി സി എ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിമുടക്കും ധർണ്ണയും നടത്തി.

Aswathi Kottiyoor
WordPress Image Lightbox