24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഉന്നതവിദ്യാഭ്യാസം: ലിംഗസമത്വ സൂചികയിലും ഒന്നാമത്‌ കേരളം; ഏറ്റവും പിന്നിൽ ഗുജറാത്ത്‌.*
Uncategorized

ഉന്നതവിദ്യാഭ്യാസം: ലിംഗസമത്വ സൂചികയിലും ഒന്നാമത്‌ കേരളം; ഏറ്റവും പിന്നിൽ ഗുജറാത്ത്‌.*

*ഉന്നതവിദ്യാഭ്യാസം: ലിംഗസമത്വ സൂചികയിലും ഒന്നാമത്‌ കേരളം; ഏറ്റവും പിന്നിൽ ഗുജറാത്ത്‌.*
കൊച്ചി> ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലിംഗസമത്വത്തിൽ രാജ്യത്ത്‌ ഒന്നാംസ്ഥാനത്ത്‌ കേരളം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ്‌ പ്രസിദ്ധീകരിച്ച 2020‐21 വർഷത്തെ ഉന്നതവിദ്യാഭ്യാസ സർവ്വേ (എഐഎസ്‌എച്ച്‌ഇ) പ്രകാരം എറ്റവും ഉയർന്ന ലിംഗസമത്വ സൂചിക (Gender Parity Index)യുള്ള സംസ്ഥാനം കേരളമാണ്‌. 28 സംസ്ഥാനങ്ങളുടെ പട്ടികയിൽ 1.52 ആണ്‌ കേരളത്തിന്റെ ഇൻഡക്‌സ്‌ രണ്ടാം സ്ഥാനത്ത്‌ ഹിമാചൽ പ്രദേശും (1.33) മൂന്നാമത്‌ മേഘാലയ(1.28)യുമാണ്‌. 0.87 മാത്രമുള്ള ഗുജറാത്താണ്‌ ഏറ്റവും പിന്നിൽ. ബിരുദം മുതൽ പിഎ്ച്ച്‌ഡി തലം വരെയുള്ള കുട്ടികളുടെ കണക്കുകൾ പരിശോധിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌.ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ ഉന്നതവിദ്യാഭ്യാസം നേടുന്ന സംസ്ഥാനങ്ങൾക്കാണ്‌ ഒന്നിലും ഉയർന്ന ഇൻഡക്‌സ്‌ ലഭിക്കുക. പെൺകുട്ടികൾ കുറവാകുമ്പോൾ ഇൻഡക്‌സ്‌ ഒന്നിൽ താഴെ പോകും.‌ കേരളത്തിൽ 100 ആൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുമ്പോൾ 152 പെൺകുട്ടികളും അതേ വിദ്യാഭ്യാസം നേടുന്നു. ഗുജറാത്തിൽ 100 ആൺകുട്ടികൾക്ക്‌ ഉന്നത വിദ്യാഭ്യാസം ലഭിക്കുമ്പോൾ 87 പെൺകുട്ടികൾക്കാണ്‌ പഠിയ്‌ക്കാനാകുന്നത്‌.

ഉന്നതവിദ്യാഭ്യാസത്തിൽ രാജ്യത്ത്‌ മൊത്തത്തിലുള്ള ലിംഗസമത്വ സൂചിക 1.05 ആണ്‌. ഗുജറാത്ത്‌ അടക്കം ഒമ്പത്‌ സംസ്ഥാനങ്ങളുടെ ഇൻഡക്‌സ്‌ അതിലും താഴെയാണ്‌. ആന്ധ്രപ്രദേശ്‌ ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എല്ലാം ദേശീയ ഇൻഡക്‌സിനു മുകളിലാണ്‌. രാജസ്ഥാൻ (1.00), മധ്യപ്രദേശ്‌ (0.98),ആന്ധ്രപ്രദേശ്‌ (0.94) ,അരുണാചൽ പ്രദേശ്‌ (0.94),ഒഡീഷ (0.94), മഹാരാഷ്‌ട്ര (0.92) ,ത്രിപുര (0.92),ബിഹാർ (0.91), ഗുജറാത്ത്‌ (0.87) എന്നിവയാണ്‌ ദേശീയ ഇൻഡക്‌സിനും താഴെയുള്ളത്‌.

18നും 23 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശന (എൻറോൾമെന്റ്‌) ത്തിലും കേരളമാണ്‌ ഒന്നാമതെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. ആ പ്രായത്തിലുള്ള 52.3 ശതമാനം കുട്ടികളും കോളേജുകളിൽ എത്തുന്നു. ദേശീയ ശരാശരി 27.9 ശതമാനം മാത്രമായിരിക്കെയാണ്‌ കേരളത്തിന്റെ നേട്ടം. രണ്ടാംസ്ഥാനത്ത്‌ ഉത്തരാഖണ്ഡും (48.9) മൂന്നാമത്‌ തമിഴ്‌നാടു (48.6) മാണ്‌. ആൺകുട്ടികളുടെ പ്രവേശനത്തിൽ തമിഴ്‌നാടാണ്‌ ഒന്നാം സ്ഥാനത്ത്‌ (45.4%).ഉന്നതവിദ്യാഭ്യാസ മേഖലയിലെ മൊത്തം അധ്യാപകരിൽ സ്‌ത്രീകളുടെ അനുപാതത്തിലും കേരളത്തിലാണ്‌ ഏറ്റവും ഉയർന്ന നില. അധ്യാപകരിൽ 62% പേരും സ്‌ത്രീകളാണ്‌. ആകെയുള്ള 61080 പേരിൽ 37930 പേരും അധ്യാപികമാർ. പഞ്ചാബ്‌ (59.9%), ഹരിയാണ (52.9%) എന്നിവയാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌.

Related posts

നേവി വിധവകളുടെ സംഗമം 6ന്

Aswathi Kottiyoor

ബ്രസീലിൽ വൻ വാഹനാപകടം: ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേർ മരിച്ചു

Aswathi Kottiyoor

കയനി യു.പി.സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും നാളെ

Aswathi Kottiyoor
WordPress Image Lightbox