26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പഞ്ഞിമിഠായിയില്‍ അർബുദത്തിന് കാരണമായ റോഡമിന്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്
Kerala

പഞ്ഞിമിഠായിയില്‍ അർബുദത്തിന് കാരണമായ റോഡമിന്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

തിരുവനന്തപുരം> കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടുത്തിടെ രൂപം നല്‍കിയ സ്‌റ്റേറ്റ് സ്പെഷ്യല്‍ ടാസ്‌‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.

കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു.

Related posts

വീട്ടിലിരുന്ന് പരിശോധിക്കാം: കോവിസെല്‍ഫ്‌” ഹോം ടെസ്‌റ്റ്‌ കിറ്റ്‌ അടുത്തയാഴ്‌ച വിപണിയിലെത്തും.

Aswathi Kottiyoor

നെല്ല്‌ സംഭരിക്കാൻ സഹകരണസംഘം ; ലക്ഷ്യം കൃത്യസമയത്ത്‌ സംഭരണവും സമയബന്ധിത തുക വിതരണവും

Aswathi Kottiyoor

കോ​ള​ജു​ക​ളി​ൽ എ​ല്ലാ ക്ലാ​സും 18ന്

Aswathi Kottiyoor
WordPress Image Lightbox