ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം വിളവെടുപ്പ് നടന്നു.
ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് സ്വന്തമായി ഉൽപാദി ൽപ്പിച്ച പച്ചക്കറിയുടെ വിളവെടുപ്പ് സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ വിനോദ് തത്തുപാറയുടെ അധ്യക്ഷതയിൽ കേളകം കൃഷി ഓഫീസർ സുനിൽ സർ നിർവഹിച്ചു.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. രതീഷ് പി. എൻ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് വിജയശ്രീ ടീച്ചർ, പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകിയ അദ്ധ്യാപകൻ ശ്രീ. ഷിജിത്ത് എന്നിവർ പങ്കെടുത്തു
ഇരിട്ടി ഉപജില്ലാതല സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി പച്ചക്കറികൾ സമീപ സ്കൂളുകളിൽ നിന്നാണ് ശേഖരിച്ചുവരുന്നത്. വിദ്യാലയ പച്ചക്കറി തോട്ടത്തിലെ സ്വന്തമായി ഉൽപാദിപ്പിച്ച വെണ്ടയും വെള്ളരിയും ആണ് ചെട്ടിയാംപറമ്പ് സ്കൂളിൽ നിന്നും നൽകുന്നത്.
- Home
- Uncategorized
- ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ രണ്ടാംഘട്ടം വിളവെടുപ്പ് നടന്നു.
previous post