23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെ എസ് എസ് പി എ ബജറ്റിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു
Kerala

കെ എസ് എസ് പി എ ബജറ്റിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു

ഇരിട്ടി: സാധാരണക്കാരേയും പെൻഷൻകാരേയും ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നടത്തിവരുന്ന പഞ്ചദിന സത്യാഗ്രഹത്തോടനുബന്ധിച്ച് ബജറ്റിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. ഡി എ കുടിശ്ശിക അനുവദിക്കുക, പെൻഷൻകുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിട്ടി സബ്ട്രഷറിക്ക് മുന്നിൽ നടത്തി വരുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന്റെ അവസാന ദിവസമായിരുന്നു ബജറ്റിനെതിരേയുള്ള പ്രതിഷേധം. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സി. വർഗീസിന്റെ നേതൃത്വത്തിൽ 100ഓളം പെൻഷൻകാർ പ്രതിഷേധത്തിൽ പങ്കെടുത്തു. സത്യാഗഹ സമരത്തിന്റെ അഞ്ചാം ദിനം അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം പി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എൽ. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.സി. ദേവസ്യ, പി.സി. വർഗീസ്. എം.എം. മൈക്കിൾ, സി.വി. കുഞ്ഞനന്തൻ, കെ. നാരായണൻ ഊരത്തൂർ, ദാവൂദ് എന്നിവർ സംസാരിച്ചു

Related posts

വാക്‌സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം

Aswathi Kottiyoor

വി​വാ​ഹം പോ​ലു​ള്ള പൊ​തു​ച​ട​ങ്ങു​ക​ൾ‌ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്ക​ണം: ചീ​ഫ് സെ​ക്ര​ട്ട​റി

Aswathi Kottiyoor

നി​യ​മ​സ​ഭ​യി​ൽ എ​ത്തേ​ണ്ട ബി​ല്ലു​ക​ൾ ഇ​ന്നു മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും

Aswathi Kottiyoor
WordPress Image Lightbox