23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വിക്‌ടോറിയ ഗൗരിക്ക് എതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
Uncategorized

വിക്‌ടോറിയ ഗൗരിക്ക് എതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

*വിക്‌ടോറിയ ഗൗരിക്ക് എതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂഡൽഹി ∙ മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി കേന്ദ്ര സർക്കാർ നിയമിച്ച ബിജെപി മഹിള മോർച്ച നേതാവു കൂടിയായ അഭിഭാഷക എൽ.സി.വിക്ടോറിയ ഗൗരിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് കോടതി. ഈ ഘട്ടത്തിൽ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.കിരൺ റിജിജു പ്രഖ്യാപിച്ചത്. തുടർന്നു ഹർജി അടിയന്തരമായി പരിഗണിക്കണമെന്നു ഹർജിക്കാരുടെ അഭിഭാഷകൻ രാജു രാമചന്ദ്രൻ ആവശ്യപ്പെട്ടു.

അയോഗ്യത ബോധ്യപ്പെട്ടാൽ രാഷ്ട്രപതിയുടെ വിജ്ഞാപനം ഒഴിവാക്കാൻ കോടതിക്ക് ഇടപെടാവുന്നതാണെന്നു മുൻകാല വിധികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെക്കുറിച്ചുള്ള പല സുപ്രധാന വിവരങ്ങൾ കൊളീജിയത്തിൽനിന്നു മറച്ചുവച്ചുവെന്നും ഹർജിക്കാർ പറഞ്ഞു. നിയമന ഉത്തരവു റദ്ദാക്കണമെന്നാണ് അഭിഭാഷകരായ അന്ന മാത്യൂസ്, സുധാ രാമലിംഗം, ഡി. നാഗശില എന്നിവർ നൽകിയ ഹർജിയിലുള്ളത്.

Related posts

താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

Aswathi Kottiyoor

മികച്ച അഭിനയ മുഹുര്‍ത്തങ്ങളുമായി പൃഥ്വിരാജ്: വിസ്മയിപ്പിച്ച് ആട് ജീവിതം ട്രെയിലർ

Aswathi Kottiyoor

‘കാലുകൾ കൊണ്ട് വാഹനമോടിച്ച് ലൈസൻസ് നേടി ജിലുമോൾ, ഏഷ്യയിലാദ്യം’; മുഖ്യമന്ത്രി ലൈസൻസ് കൈമാറി

Aswathi Kottiyoor
WordPress Image Lightbox