23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വൈഗ 2023 B2B മീറ്റിന്റെ രജിസ്‌ട്രേഷൻ ഫെബ്രുവരി 8 വരെ
Kerala

വൈഗ 2023 B2B മീറ്റിന്റെ രജിസ്‌ട്രേഷൻ ഫെബ്രുവരി 8 വരെ

കേരള സർക്കാർ കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023 ൽ ഉല്പാദക-സംരംഭക മീറ്റിന്റെ (B2B മീറ്റ്) രജിസ്‌ട്രേഷൻ ഫെബ്രുവരി 8 വരെ. ഫെബ്രുവരി 28 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന വൈഗ B2B മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്രൂപ്പുകൾ, കാർഷിക ഉല്പാദന സംഘടനകൾ (FPO), കൃഷി അനുബന്ധ മൈക്രോ സ്മാൾ മീഡിയം സംരംഭങ്ങൾ, എക്‌സ്‌പോട്ടേർസ്, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവർക്ക് www.vaigakerala.com എന്നവെബ്‌സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം.

കാർഷികമൂല്യവർദ്ധിതഉൽപന്നങ്ങൾനിർമിക്കുന്നതിന്ആവശ്യമായഅസംസ്‌കൃതഉൽപന്നങ്ങളും, മൂല്യവർദ്ധിത ഉൽപന്നങ്ങളും വിൽക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന ഉത്പാദകരേയും ഉപഭോക്താക്കൾ/സംരഭകരേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇതുവഴി ലക്ഷ്യമിടുന്നു. ഇതിനായി അന്നേദിവസം വ്യക്തിഗത മീറ്റിംഗ് ക്രമപ്പെടുത്തി നടത്തുന്നതാണ്. കൂടുതൽവിവരങ്ങൾക്ക് 9387877557, 9846831761 നമ്പറുകളിൽബന്ധപ്പെടുക.

Related posts

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം

Aswathi Kottiyoor

രാഹുലിന്റെ അപ്പീല്‍; സൂറത്ത് ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കിയേക്കും.

അംഗനവാടി സൂപ്പർവൈസർമാരുടെ നിയമനത്തിൽ വ്യക്തത വരുത്തണമെന്ന് സു​പ്രീം​കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox