25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • *ഉറങ്ങുമ്പോള്‍ ദുരന്തമെത്തി, രക്ഷപെടാനാകാതെ ഞെരിഞ്ഞമര്‍ന്നു; നടുങ്ങി തുര്‍ക്കിയും സിറിയയും.*
Kerala

*ഉറങ്ങുമ്പോള്‍ ദുരന്തമെത്തി, രക്ഷപെടാനാകാതെ ഞെരിഞ്ഞമര്‍ന്നു; നടുങ്ങി തുര്‍ക്കിയും സിറിയയും.*

ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും വന്‍ നാശംവിതച്ച ഭൂകമ്പമുണ്ടായത്‌ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍. തിങ്കളാഴ്ച പുലര്‍ച്ചെ 4.17ഓടെയാണ് ഇരുരാജ്യങ്ങളെയും ഞെട്ടിച്ച് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചനലനമുണ്ടായത്. തൊട്ടുപിന്നാലെ തുടര്‍പ്രകമ്പനവും അനുഭവപ്പെട്ടു. പുലര്‍ച്ചെ സമയത്ത് ആളുകള്‍ ഉറക്കത്തിലായതിനാല്‍ താമസസ്ഥലങ്ങളില്‍നിന്നും ഇറങ്ങിയോടി രക്ഷപ്പെടാനുള്ള അവസരം പോലും പലര്‍ക്കും ലഭിച്ചില്ല.സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇരുരാജ്യങ്ങളിലേയും നൂറുകണക്കിന് കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി. ഇതിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി അപകടത്തില്‍പ്പെട്ട മുഴുവന്‍ പേരേയും കണ്ടെത്താന്‍ ഏറെ സമയമെടുത്തേക്കും. മഞ്ഞുവീഴ്ച മൂലമുള്ള ഗതാഗത തടസവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.ഭൂകമ്പം വലിയ നാശനഷ്ടമുണ്ടാക്കി. സിറിയയിലെ ആലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് എന്നീ പ്രവിശ്യകളെയാണ് ഭൂകമ്പം കൂടുതലായി ബാധിച്ചത്. ഭാഗീകമായി തകര്‍ന്ന വീടുകളില്‍ നിന്ന് ഒഴിയാന്‍ ജനങ്ങള്‍ക്ക് അധികൃതതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Related posts

ജോൺപോൾ പാപ്പാ പുരസ്‌കാരം മന്ത്രി പി രാജീവിന്

Aswathi Kottiyoor

അഞ്ചാംപനി പ്രതിരോധം മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി

Aswathi Kottiyoor

കുട്ടികള്‍ക്കെതിരായ അതിക്രമം: പോക്‌സോ നിയമം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

Aswathi Kottiyoor
WordPress Image Lightbox