22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിപണിയില്‍ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,800ന് താഴെ
Kerala

വിപണിയില്‍ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,800ന് താഴെ


മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. യുഎസിലെ തൊഴില്‍ വര്‍ധനയെതുടര്‍ന്ന് ഭാവയിലും പലിശ വര്‍ധിപ്പിച്ചേക്കുമെന്ന ഭീതിയാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. നിഫ്റ്റി 17,800 നിലവാരത്തിയേക്ക് വീണ്ടുമെത്തി.

സെന്‍സെക്‌സ് 108 പോയന്റ് താഴ്ന്ന് 60,733ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 17,809ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എന്‍ടിപിസി, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നേഷ്ടത്തില്‍.

ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐടിസി, എല്‍ആന്‍ഡ്ടി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയി ഓഹരികള്‍ നേട്ടത്തിലുമാണ്.

Related posts

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ്രേ​സ് മാ​ർ​ക്ക് പു​ന​സ്ഥാ​പി​ക്കും

Aswathi Kottiyoor

കറക്കിവീഴ്‌ത്തുന്നു ന്യൂജൻ ലഹരി; അഞ്ച്‌ വർഷത്തിനിടെ ഉപയോഗത്തിൽ വൻ വർധന

Aswathi Kottiyoor

ഇരിട്ടി മുനിസിപ്പാലിറ്റി ലോണ്‍ മേള ഓഗസ്റ്റ് 25 ന്

Aswathi Kottiyoor
WordPress Image Lightbox