24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റെഡി ടു ഈറ്റ്‌’ വിപണിയിലേക്ക്‌ ; ബജറ്റിൽ കുടുംബശ്രീക്ക്‌ 260 കോടി
Kerala

റെഡി ടു ഈറ്റ്‌’ വിപണിയിലേക്ക്‌ ; ബജറ്റിൽ കുടുംബശ്രീക്ക്‌ 260 കോടി

കുടുംബശ്രീ ഇനി “റെഡി ടു ഈറ്റ്‌’ ഭക്ഷ്യ ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കും. പായ്ക്കറ്റുകളിലാക്കിയ, പാകം ചെയ്യേണ്ടാത്ത ആഹാരമാണ്‌ റെഡി ടു ഈറ്റ്‌ വിഭാഗത്തിൽപ്പെടുന്നത്‌. നിലവിൽ കുടുംബശ്രീയുടെ മസാലപ്പൊടികൾ, പലഹാരങ്ങൾ, ചിപ്‌സ്‌ എന്നിവയടക്കം നിരവധി ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്‌. പുറമെയാണ്‌ റെഡി ടു ഈറ്റ്‌ വിഭാഗത്തിലേക്കും കടക്കുന്നത്‌. ഇതിന്‌ അംഗങ്ങൾക്ക്‌ പരിശീലനം നൽകും. ബജറ്റിൽ കുടുംബശ്രീക്കായി വകയിരുത്തിയ 260 കോടിയിൽനിന്നാണ്‌ പദ്ധതിവിഹിതം കണ്ടെത്തുക.

സംഘടനാ സംവിധാനം ശക്തിപ്പെടുത്തലും കാര്യശേഷി വർധിപ്പിക്കലും പ്രാദേശിക സാമ്പത്തികവികസനം, സൂക്ഷ്‌മ സംരംഭങ്ങൾ, കൃഷി, മൃഗസംരക്ഷണം, വിപണനവും വാണിജ്യവികസനവും സാമൂഹ്യവികസനം, ബഡ്‌സ്‌ സ്ഥാപനങ്ങളുടെ വികസനം, ബാലസഭ, ജെൻഡർ, പട്ടികവർഗ വികസനപദ്ധതികൾ എന്നിവയ്ക്കായാണ്‌ ബജറ്റിൽ കുടുംബശ്രീക്ക്‌ തുക വകയിരുത്തിയത്‌.

Related posts

സര്‍ക്കാര്‍ രേഖകളില്‍ വഖഫ് ഭൂമി എന്നു ചേര്‍ക്കാന്‍ നിർദേശം

വേനൽക്കാല സമയക്രമം പ്രഖ്യാപിച്ചു ; നെടുമ്പാശേരിയിൽനിന്ന്‌ ആഴ്‌ചയിൽ 1484 വിമാനം

Aswathi Kottiyoor

മാങ്കുളം ജലവൈദ്യുതി പദ്ധതി; ഊർജ്ജ ഉത്പാദനത്തിന് വലിയ മുന്നേറ്റം

Aswathi Kottiyoor
WordPress Image Lightbox