23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *ഇടുക്കിയില്‍ ഏഴുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ചു, കണ്ണില്‍ മുളകുപൊടിയിട്ടു; അമ്മ അറസ്റ്റില്‍*
Kerala

*ഇടുക്കിയില്‍ ഏഴുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ചു, കണ്ണില്‍ മുളകുപൊടിയിട്ടു; അമ്മ അറസ്റ്റില്‍*

ഇടുക്കി: കുമളിയിൽ ഏഴുവയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

ചികിത്സയിലുള്ള കുട്ടിയെ ആസ്പത്രി വിട്ടാൽ ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻപാകെ ഹാജരാക്കും.

അടുത്തവീട്ടിലെ ടയർ കത്തിച്ചതിന്റെ പേരിലാണ് ഏഴുവയസ്സുകാരനെ അമ്മ ക്രൂരമായി ഉപദ്രവിച്ചത്. കൈകളിലും കാലുകളിലും ചട്ടുകംവെച്ച് പൊള്ളിച്ചെന്നും കണ്ണിൽ മുളകുപൊടി വിതറിയെന്നുമായിരുന്നു കുട്ടിയുടെ മൊഴി.

വീട്ടിൽനിന്ന് കരച്ചിൽ കേട്ടെത്തിയ അയൽക്കാരും പഞ്ചായത്ത് മെമ്പറുമാണ് കുട്ടിയെ പിന്നീട് ആസ്പത്രിയിൽ എത്തിച്ചത്. അതേസമയം, കുട്ടിയുടെ കുസൃതി കാരണമാണ് ഇങ്ങനെയെല്ലാം ചെയ്തതെന്നായിരുന്നു അമ്മയുടെ മൊഴി.

Related posts

പിഎഫ്‌ ഉയർന്ന ഓപ്‌ഷനിലെ 26 (6) രേഖ ; പകരം രേഖ നൽകാൻ അവസരം

Aswathi Kottiyoor

ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: നാലാമത്തെ പ്രതിയും പിടിയില്‍

Aswathi Kottiyoor

റോഡപകടങ്ങളില്‍പ്പെടുന്നതില്‍ 28% കാല്‍നടയാത്രക്കാര്‍; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox