24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അധ്യാപകരുടെ തസ്‌തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ: മന്ത്രി വി ശിവൻകുട്ടി
Kerala

അധ്യാപകരുടെ തസ്‌തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ: മന്ത്രി വി ശിവൻകുട്ടി

അധ്യാപകരുടെ തസ്‌തിക നിർണയ നടപടികൾഅവസാന ഘട്ടത്തിലാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ അധിക തസ്‌തിക ഒഴികെയുള്ള തസ്‌തികകളുടെ തസ്‌തിക നിർണയ നടപടികൾപൂർത്തിയായിട്ടുണ്ട്.

2022 – 23 അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിന കണക്കുകൾ പ്രകാരം സർക്കാർ, സർക്കാർ എയ്‌ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതൽ 10 വരെ ക്ലാസുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരിൽ ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. കൂടാതെ കഴിഞ്ഞ അധ്യയന വർഷം ഉണ്ടായിരുന്ന കുട്ടികൾക്ക് പുറമേ പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ പുതുതായി വന്നുചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ സർക്കാർ എയ്‌ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്.

ഇത്തരത്തിൽ പുതുതായി പ്രവേശനം നേടിയവരിൽ ഏകദേശം 24% കുട്ടികൾ അംഗീകൃത അൺ എയിഡഡ് വിദ്യാലയങ്ങളിൽ നിന്ന് വന്നവരും ശേഷിക്കുന്ന 76% കുട്ടികൾ മറ്റിതര സിലബസുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ നിന്നും വന്നവരാണ്. സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങളിൽ ഏറ്റവുമധികം കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലും(32,545) തുടർന്ന് എട്ടാം ക്ലാസിലും (28,791)ആണ്.

Related posts

പ്രളയാവശിഷ്ടം നീക്കിയ കരാറുകാർക്ക് 40 കോടി

Aswathi Kottiyoor

വിദ്യാര്‍ഥികളോട് വിവേചനം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദ് ചെയ്യണം- ബാലാവകാശ കമീഷന്‍

Aswathi Kottiyoor

പൂട്ടിടാനൊരുങ്ങി പൊലീസ്; മിന്നൽപണിമുടക്ക് നടത്തിയാൽ നടപടി

Aswathi Kottiyoor
WordPress Image Lightbox