24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ്യവസായ പങ്കാളിയാകാം; വരുന്നു ലാൻഡ്പൂളിങ്
Kerala

വ്യവസായ പങ്കാളിയാകാം; വരുന്നു ലാൻഡ്പൂളിങ്

വൻകിട വ്യവസായ സംരംഭങ്ങൾക്ക്‌ ഭൂമി വിട്ടുനൽകുന്ന ഉടമകളെക്കൂടി നിക്ഷേപകരാക്കാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. വ്യവസായ പാർക്കുകൾ, ടൗൺഷിപ്പുകൾ എന്നിവയ്ക്കായി സ്ഥലം വിട്ടുനൽകുന്നവരെ പങ്കാളികളാക്കുന്ന ലാൻഡ് പൂളിങ് സംവിധാനമാണ് നടപ്പാക്കുന്നത്.

ബജറ്റിൽ പ്രഖ്യാപിച്ച 60,000 കോടിയുടെ വിഴിഞ്ഞം–നാവായിക്കുളം- കോറിഡോർ പദ്ധതിയിലാകും ലാൻഡ് പൂളിങ് ആദ്യം നടപ്പാക്കുക. ഇതിനായി പ്രത്യേക നിക്ഷേപ മേഖലാ നിയമം, ലാൻഡ് പൂളിങ് പുനർ വികസന ചട്ടങ്ങൾ എന്നിങ്ങനെ രണ്ട് പുതിയ നിയമങ്ങൾ നിർമിക്കും.

വിഴിഞ്ഞം– നാവായിക്കുളം- വ്യവസായ ഇടനാഴി

വിഴിഞ്ഞംമുതൽ നാവായിക്കുളംവരെ 77 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന റിങ് റോഡിന് ഇരുവശത്തുമായി അഞ്ചു കിലോമീറ്ററോളം ചുറ്റളവിൽ നിർമിക്കുന്നതാണ് വിഴിഞ്ഞം– നാവായിക്കുളം- വ്യവസായ ഇടനാഴി. വ്യവസായ പാർക്കുകൾ, വിജ്ഞാനകേന്ദ്രങ്ങൾ, ​കണ്ടെയ്നർ സ്റ്റോറേജുകൾ, മാളുകൾ, ലോജിസ്റ്റിക് സെന്ററുകൾ, ടൗൺഷിപ്പുകൾ, അമ്യൂസ്‌മെന്റ് സെന്ററുകൾ എന്നിവയുടെ ബൃഹത്തായ ശൃംഖലയാണിത്.

Related posts

അന്ന്‌ 16 മെഗാവാട്ട്‌ ; ഇന്ന്‌ ശേഷി 695 ; സൗരപ്രഭയിൽ കേരളം

Aswathi Kottiyoor

ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന മെഡിക്കല്‍ കോളേജുകളില്‍ കര്‍ശനമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി; കെഎസ്ആർടിസിയിൽ ഒരാഴ്ച കഴിഞ്ഞിട്ടും ശമ്പളമില്ല

Aswathi Kottiyoor
WordPress Image Lightbox