22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • അതിർത്തിയിൽ കർണാടകത്തിന്റെ കയ്യേറ്റം ഗൗരവമായി കാണണം- താലൂക്ക് വികസന സമിതി
Iritty

അതിർത്തിയിൽ കർണാടകത്തിന്റെ കയ്യേറ്റം ഗൗരവമായി കാണണം- താലൂക്ക് വികസന സമിതി

ഇരിട്ടി: കേരള -കർണാടക അതിർത്തിയായ കൂട്ടുപുഴയിലും സമീപപ്രദേശങ്ങളിലും കർണാടക വനം വകുപ്പ് നടത്തുന്ന അനധികൃത കയ്യേറ്റം ജില്ലാ ഭരണകൂടം ഗൗരവത്തോടെ കാണുന്നില്ലെന്ന് ആക്ഷേപം താലൂക്ക് വികസനം സമിതി യോഗത്തിൽ ഉയർന്നു .കൂട്ടുപുഴ പഴയപാലം റോഡ് കർണാടക വനം വകുപ്പും പോലീസും ചേർന്ന് അടച്ച വിഷയം സി.പി.ഐ അംഗം പായം ബാബുരാജ് ആണ് യോഗത്തിൽ ഉന്നയിച്ചത്. പ്രശ്‌നത്തിൽ ഇടപെട്ട് സംസാരിച്ച സണ്ണി ജോസഫ് എം.എൽ.എ അതിർത്തിയിലെ കയ്യേറ്റം ജില്ലാ ഭരണകൂടവും മറ്റും ഗൗരവത്തോടെ കാണുന്നില്ലെന്ന് ആരോപിച്ചു. മാക്കൂട്ടത്തെ പുഴ പുറമ്പോക്ക് ഭൂമിയോട് ചേർന്ന് കേരളത്തിന്റെ റവന്യൂ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളെ പോലും കുടിയിറക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് പലതവണ മാധ്യമങ്ങളിലൂടെ വാർത്തയായിട്ടും പ്രതിരോധിക്കാൻ ജില്ലാ ഭരണകൂടത്തിന് കഴിയുന്നില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാധ്യ വാർത്തകൾ സഹിതം ചീഫ് സെക്രട്ടറിയെയും വകുപ്പ് മന്ത്രിയെയും അറിയിക്കുവാനുള്ള ബാധ്യത റവന്യൂ വകുപ്പിൽ നിന്നും ഉണ്ടാകണം. കൂട്ടുപുഴയിൽ നിന്നും പഴയ പാലത്തിലേക്കുള്ള പ്രവേശന കവാടം ആദ്യം അടച്ചത് കേരള പോലീസാണ്. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ലഹരി കടത്ത് തടയുവാനുള്ള നടപടി ആണെന്നാണ് പോലീസ് പറഞ്ഞത്് പഴയ പാലം മോടികൂട്ടിയത് യാത്രക്കാർക്ക് ഉപയോഗിക്കാനാണ്. ഇത്തരം നടപടിയിലൂടെ കർണാടകത്തിന് കേരള ഭൂമി കയ്യാറാനുള്ള അവസരമാണ് നമ്മൾ ഉണ്ടാക്കികൊടുത്തതെന്ന് എം.എൽ.എ പറഞ്ഞു.
ളളിക്കൽ , പായം , അയ്യൻകുന്ന് പഞ്ചായത്തുകളുടെ അതിടുന്ന പരദേശമായതിനാൽ മൂന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ താഹസിൽദാർ പ്രദേശം സന്ദർശിച്ച് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

കെ. എസ്.ടി പി റോഡിൽ അടിക്കടി ഉണ്ടാവുന്ന അപകടമരണങ്ങൾ തടയുന്നതിന് സേഫ്റ്റി കോറിഡോർ സംവിധാനം കെ. എസ്.ടി..പിയും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് എം പ്രതിനിധി വിപിൻ തോമസ് ആവശ്യപ്പെട്ടു. പേരാവൂർ, ഇരട്ടി താലൂക്ക് ആശുപത്രികളിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് പരിഹരിക്കണമെന്ന് ആവശ്യം വിവിധ അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. നിലവിലുള്ള ഒഴിവുകളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഹെൽത്ത് ഡയറക്ടർക്ക് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് റോഡുകളുടെ അറ്റുകുറ്റ പ്രവർത്തികൾ യഥാസമയം പൂർത്തിയാക്കാത്തത് വിമർശനത്തിന് ഇടയാക്കി. ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ജില്ലാ പഞ്ചായത്ത് അംഗം ലിസി തോമസ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്മുടാകം, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ .പി രാജേഷ് എന്നിവരാണ് യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പാൽചുരം റോഡിന്റെ പ്രവർത്തി വൈകുന്നതിലും ഉളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിലെ അനാസ്ഥയ്‌ക്കെതിരെയും യോഗത്തിൽ വിമർശനം ഉണ്ടായി .ഉളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം എ.ംഎൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുമെന്ന് ഇതിന് ആവശ്യമായ സ്ഥലം നഗരസഭയും ബന്ധപ്പെട്ടവരും ചേർന്ന് കണ്ടെത്തി തരണമെന്ന് എം.എൽ.എ പറഞ്ഞു നേരത്ത നടന്ന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളിൽ വ്യക്തമായ മറുപടി നൽകാതെ ഒഴുക്കൽ മട്ടിലുള്ള മറുപടി നൽകി യോഗത്തിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കരുതെന്ന് മുസ്ലിം ലീഗ് അംഗം ഇബ്രാഹിം മുണ്ടേരിയും കേരള കോൺഗ്രസ് അംഗം മാത്തുക്കുട്ടി പന്തപ്ലാക്കലും യോഗത്തിൽ ആരോപിച്ചു. യോഗത്തിൽ ഇവർക്ക് പറമെ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈപ്പുള്ളിക്കുന്നേസ്#, ഇരട്ടി തഹസിൽദാർ സി വി പ്രകാശൻ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ പി ,കെ ജനാർദ്ദനൻ കെ മുഹമ്മദലി തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു

Related posts

കടുവാപ്പേടി ഒഴിയുന്നില്ല മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയിൽ

Aswathi Kottiyoor

പഴശ്ശി ജലാശയത്തിലെ മത്സ്യകൃഷി വിളവെടുപ്പ് തുടങ്ങി

Aswathi Kottiyoor

റാഷിദ് മുഹമ്മദിന് ആദരം

Aswathi Kottiyoor
WordPress Image Lightbox