30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • വധശിക്ഷ: നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാർ‌ വൃത്തങ്ങള്‍.*
Uncategorized

വധശിക്ഷ: നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാർ‌ വൃത്തങ്ങള്‍.*

*വധശിക്ഷ: നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാർ‌ വൃത്തങ്ങള്‍.*
ന്യൂഡൽഹി∙ െയമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ഇടനിലക്കാരുമായി വരും ദിവസങ്ങളില്‍ ദുബായില്‍ നേരിട്ട് ചര്‍ച്ച നടത്തും. കേസിലെ നടപടികള്‍ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതോടെയാണ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ആശങ്കയുയര്‍ന്നത്. കേസ് യെമന്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കാന്‍ പോവുകയാണ് എന്നതിനര്‍ഥം ശിക്ഷ വേഗത്തിലാക്കുന്നു എന്നല്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു.

Related posts

ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

Aswathi Kottiyoor

തിരുവോണം ബമ്പർ വിൽപ്പന 48 ലക്ഷത്തിലേയ്ക്ക്

Aswathi Kottiyoor

പോർഷെ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവം; പ്രബന്ധം എഴുതണം, മദ്യപാനത്തിന് കൗൺസിലിങ്, കൗമാരക്കാരനായ പ്രതിക്ക് ജാമ്യം

Aswathi Kottiyoor
WordPress Image Lightbox