23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഗ്ലോബൽ എക്സ്പോയ്‌ക്ക്‌ 
ഇന്ന്‌ തുടക്കം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
Kerala

ഗ്ലോബൽ എക്സ്പോയ്‌ക്ക്‌ 
ഇന്ന്‌ തുടക്കം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കേരളത്തെ സമ്പൂർണ മാലിന്യവിമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന ഗ്ലോബൽ എക്സ്പോ ശനി രാവിലെ 10ന്‌ മറൈൻഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. പി രാജീവ് പങ്കെടുക്കും.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരും സ്ഥിരംസമിതി അധ്യക്ഷരും നിർവഹണോദ്യോഗസ്ഥരും പങ്കെടുക്കും. മാലിന്യസംസ്കരണ രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങൾ മനസ്സിലാക്കി നടപ്പാക്കാൻ എക്സ്പോ സഹായമാകും. ആധുനിക സാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും ബദൽ ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്ന നൂറിലേറെ സ്റ്റാളുകൾ എക്സ്പോയിൽ ഉണ്ടാകും.

Related posts

പാൽച്ചുരത്ത് ലോറി മറിഞ്ഞു. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു.പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ഗതാഗത ഗതാഗത തടസ്സം*

Aswathi Kottiyoor

ലോ​ക​ത്തി​ലെ 100 മ​ലി​നന​ഗ​ര​ങ്ങ​ളി​ൽ 63 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ

Aswathi Kottiyoor

കേരളത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കും: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox