32.3 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ഫയൽ തീർപ്പാക്കാൻ തീവ്രയജ്ഞം : തീർപ്പാക്കിയത് 46.97 ശതമാനം
Kerala

ഫയൽ തീർപ്പാക്കാൻ തീവ്രയജ്ഞം : തീർപ്പാക്കിയത് 46.97 ശതമാനം

സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർക്കാർ നടത്തിയ തീവ്രയജ്ഞത്തിൽ തീർപ്പാക്കിയത് 46.97 ശതമാനം. ഫയലുകളുടെ തീർപ്പാക്കൽ വേഗത്തിലാക്കാൻ എല്ലാവകുപ്പുകൾക്കും മാർഗ നിർദേശം നൽകി 2022
ജൂൺ നാലിന് ഉത്തരവിറക്കിയിരുന്നു. ഇതുവഴി സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടന്ന 17,45,294 ഫയലുകളിൽ 9,55,671 ഫയലുകൾ മാത്രമേ തീർപ്പാക്കാൻ കഴിഞ്ഞുള്ളു
ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ 2022 മാർച്ച് 31 വരെ 1,75,415 ഫയലുകളാണ് കെട്ടികിടന്നത്. അതിൽ 82, 401 ഫയുലകൾ തീർപ്പാക്കി. ചട്ടങ്ങളുടെ സങ്കീർണത കാരണം ഫയലുകൾ തീർപ്പാക്കുന്നതിന് കാലതാമസമോ തടസമോ ഉണ്ടെങ്കിൽ അവ കണ്ടെത്തി ലംഘൂകരിക്കുന്നതിനുള്ള പൊതു നിർദേശങ്ങൾ വകുപ്പു തലത്തിൽ സമാഹരിക്കാനാണ് തീരുമാനിച്ചത്. അത് ബന്ധപ്പെട്ട സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയുടെ പരിഗണനക്ക് സമർപ്പിക്കാനും തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഇത് മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കേണ്ടതാണെന്നും നിർദേശിച്ചു.

Related posts

കേളകം ആറ്റാഞ്ചേരിയിലെ കടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നം പിടികൂടി

Aswathi Kottiyoor

വടകര സജീവന്റെ മരണത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സം​വ​ര​ണം: ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox