23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ;പുതിയ മുന്നേറ്റങ്ങൾ കാൻസറിനെ കീഴടക്കുമോ?.*
Uncategorized

കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ;പുതിയ മുന്നേറ്റങ്ങൾ കാൻസറിനെ കീഴടക്കുമോ?.*

*കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ;പുതിയ മുന്നേറ്റങ്ങൾ കാൻസറിനെ കീഴടക്കുമോ?.*
ഒരു രോഗത്തെ പൂർണമായും കീഴടക്കാൻ മനുഷ്യന് എത്രകാലം വേണ്ടിവരും എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരുത്തരം നൽകാനാവില്ല. കാൻസറിനെതിരേയുള്ള പോരാട്ടംതന്നെയാണ് അതിനുള്ള ഉദാഹരണം. കാൻസർ എന്ന ശത്രുവിനെതിരേ വൈദ്യശാസ്ത്രത്തിന്റെ നിരന്തരപോരാട്ടം നൂറ്റാണ്ടുകളായി തുടരുകയാണ്. ഇതിനെ ജീവൻരക്ഷായുദ്ധമായി വേണം കണക്കാക്കാൻ. നിർണായകമായ പല നീക്കങ്ങളും നേട്ടങ്ങളും ഇക്കാലയളവിനുള്ളിൽ കാൻസറെന്ന ശത്രുവിനെതിരേ വൈദ്യശാസ്ത്രത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

ആരാണ് ശത്രു, എന്താണതിന്റെ സ്വഭാവം, എങ്ങനെയാണത് ജീവനപഹരിക്കുന്നത് തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽനിന്നുവേണം തുടങ്ങാൻ. അത്തരം പലചോദ്യങ്ങൾക്കും വൈദ്യശാസ്ത്രം ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. ചിലതരം കാൻസറുകളെ ഇതിനകം തന്നെ ചികിത്സകൊണ്ട് ഭേദമാക്കുന്നതിൽ വിജയം നേടിയിട്ടുണ്ട്. എന്നാൽ ചിലയിനം കാൻസറുകൾ ഇപ്പോഴും പൂർണമായും കീഴടങ്ങിയിട്ടുമില്ല. മൂർച്ഛിച്ച ഘട്ടത്തിലെത്തിയ രോഗാവസ്ഥയെ എങ്ങനെ പൂർണമായും മറികടക്കാമെന്നതാണ് നിലവിലെ കടമ്പ. ഇപ്പോൾ അതിലേക്ക് വെളിച്ചംവീശുന്ന, പ്രതീക്ഷാനിർഭരമായ ചില പഠനങ്ങൾ വന്നുകഴിഞ്ഞു.കടന്നുവന്നത്. രണ്ടായിരമാണ്ടോടുകൂടിയാണ് ടാർജറ്റഡ് തെറാപ്പിയിലേക്ക് കടന്നത്. പിന്നീട് ഇമ്യൂണോതെറാപ്പിയിലേക്കെത്തി. അതുകൊണ്ടുതന്നെ ഇമ്യൂണോതെറാപ്പിയെ കാൻസർ ചികിത്സയിലെ അഞ്ചാമത്തെ തൂണായി വിശേഷിപ്പിക്കുന്നുണ്ട്. ഇമ്യൂൺ ചെക്‌പോയിന്റ് ഇൻഹിബിറ്റർ മരുന്നുകൾ ഇപ്പോൾ കാൻസർ ചികിത്സയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇമ്യൂണോതെറാപ്പി

കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധസംവിധാനത്തെ സഹായിക്കുകയാണ് ഇമ്യൂണോതെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും മൂന്നുതരത്തിൽ ഇത് സാധ്യമാകുന്നു:

കാൻസർ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും രോഗപ്രതിരോധസംവിധാനത്തെ സഹായിക്കുക.
കാൻസർ കോശങ്ങളെ നശിപ്പിക്കാൻ പ്രതിരോധകോശങ്ങളെ ഉണർത്തുക.
രോഗപ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിന് ശരീരത്തിനാവശ്യമായ ഘടകങ്ങൾ നൽകുക.കാൻസർബാധിതരായ 18 പേരാണ് മരുന്നുപരീക്ഷണത്തിൽ പങ്കാളികളായത്. ഇത് കുറച്ചുപേർ മാത്രമായതുകൊണ്ടും കാലയളവ് കുറവായതുകൊണ്ടുമാണ് താരതമ്യേന ചെറിയ പരീക്ഷണം എന്ന്‌ പറയുന്നത്. എന്നാൽ രോഗം ഭേദമായി എന്നത് കാൻസർ മരുന്നുഗവേഷണ ചരിത്രത്തിലെതന്നെ മികച്ച ഫലമാണെന്നിരിക്കെ നേട്ടം വളരെ വലുതുമാണ്.ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലാണ് മരുന്നുപരീക്ഷണം നടന്നത്. മൂന്ന് ആഴ്ച കൂടുമ്പോഴാണ് രോഗികൾക്ക് ഡോസ്റ്റർലിമാബ് (Dostarlimab) മരുന്ന് നൽകിയത്. ഇങ്ങനെ ആറുമാസം തുടർന്നു. അതിനുശേഷമുള്ള പരിശോധനയിൽ കാൻസർ കോശങ്ങൾ പൂർണമായും അപ്രത്യക്ഷമായതായി കണ്ടെത്തി. എൻഡോസ്‌കോപി, പെറ്റ് സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ എന്നിവയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ചിലരിൽ ലിംഫ് ഗ്രന്ഥികളെ ബാധിച്ചിരുന്നു എന്നല്ലാതെ പരീക്ഷണത്തിൽ പങ്കാളികളായവരിൽ മലാശയ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല.

ഇത് ഇമ്മ്യൂൺ ചെക് പോയിന്റ് ഇൻഹിബിറ്റർ വിഭാഗം മരുന്നാണ്. അതായത് ഇമ്മ്യൂണിറ്റി തെറാപ്പി മരുന്ന്. ഈ മരുന്ന് കാൻസർ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയല്ല ചെയ്യുക. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ ദീർഘകാല പഠനങ്ങൾ ആവശ്യമാണെന്ന് വൈദ്യശാസ്ത്രലോകം വിലയിരുത്തുന്നുമുണ്ട്. ഇതുകൂടാതെ മറ്റുചില മരുന്നുപരീക്ഷണത്തിൽ പങ്കെടുത്ത ചിലരിൽ കാൻസർ അപ്രത്യക്ഷമായി എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ജീൻ എഡിറ്റിങ്ങും കാൻസർ ചികിത്സയും

ഡി.എൻ.എ.യിലുണ്ടാകുന്ന തകരാറുകളാണ് കാൻസറിന് വഴിവയ്ക്കുന്നതെന്ന് നേരത്തേതന്നെ തിരിച്ചറിഞ്ഞതാണ്. അതിനാൽ ഡി.എൻ.എ.യിൽ തിരുത്തൽ വരുത്തി കാൻസറിനെ മറികടക്കാമെന്നതിലേക്കായി അന്വേഷണം. ഇതാണ് ജീൻ എഡിറ്റിങ്. ജീൻ എഡിറ്റ് ചെയ്യാൻ വിവിധ മാർഗങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിർണായകമായ മാറ്റം ഉണ്ടായത് 2012- ൽ ക്രിസ്പർ (CRISPR) എന്ന ജീൻ എഡിറ്റിങ് വിദ്യ കണ്ടെത്തിയതോടെയാണ്. കാൻസർ ചികിത്സയിൽ അസാധ്യമായത് സാധ്യമാകുന്ന കണ്ടെത്തലായിരുന്നു അത്. ഏറ്റവും കൃത്യതയോടെ ജീൻ എഡിറ്റിങ് ഇതിലൂടെ സാധ്യമായി.എന്നതിന് അനുസരിച്ചും വ്യക്തികൾക്ക് അനുസരിച്ചും ഇമ്മ്യൂണോതെറാപ്പിമരുന്നുകളുടെ ഫലത്തിൽ വ്യത്യാസം കാണിക്കുന്നുണ്ട്. ശ്വാസകോശ കാൻസറിനും വൃക്കയിലെ കാൻസറിനുമെല്ലാം നല്ല ഫലം ലഭിക്കുന്നുണ്ട്. എന്നാൽ ഇത് എല്ലാ രോഗികളിലും ഒരുപോലെയുമല്ല. ഇമ്മ്യൂണോതെറാപ്പി മരുന്നുകൾ ആരിലൊക്കെ ഫലപ്രദമാകും എന്ന് മുൻകൂട്ടി മനസ്സിലാക്കാൻ പറ്റുമോ എന്നത് സംബന്ധിച്ചും ഒട്ടേറെ ഗവേഷണങ്ങൾ നടന്നു. പി.ഡി.എൽ. 1 എന്ന ബയോമാർക്കറിനെ അങ്ങനെയാണ് പരിഗണിക്കുന്നത്. പി.ഡി.എൽ. 1 അമ്പത് ശതമാനത്തിന് മുകളിലാണെങ്കിൽ ഇമ്മ്യൂണോതെറാപ്പിമരുന്നുകൊണ്ടുമാത്രം നല്ല ഫലം കിട്ടുമെന്ന നിഗമനത്തിലെത്തി. ഈ ബയോമാർക്കർ 1-50 ശതമാനത്തിന് ഇടയിലാണെങ്കിൽ കീമോതെറാപ്പിയും ഇമ്മ്യൂണോതെറാപ്പിമരുന്നും നൽകാം. പക്ഷേ, ഇത്തരം നിഗമനങ്ങളും നൂറ് ശതമാനവും കൃത്യമായിരിക്കണമെന്നില്ല എന്ന അവസ്ഥയുമുണ്ട്.നിർദേശങ്ങൾ വന്നിട്ടുണ്ട്. CAR T സെൽ തെറാപ്പിയിൽ രോഗിയുടെ ടി സെല്ലുകൾ എടുത്ത് അതിൽ പ്രത്യേക ആന്റിജൻ ഉൾപ്പെടുത്തി തിരിച്ച് രോഗിയുടെ ശരീരത്തിലേക്ക് കടത്തിവിടും. അത്‌ കാൻസർ കോശങ്ങളെ ലക്ഷ്യം വയ്ക്കാനും പ്രതിരോധസംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ അതിനെ നശിപ്പിക്കാനും സഹായിക്കുന്നു. ഈ തെറാപ്പി ഭാവിയിലെ കാൻസർ ചികിത്സയിലെ പ്രതീക്ഷയാണ്.

-ഡോ. അരുൺ ചന്ദ്രശേഖരൻ
സീനിയർ സ്‌പെഷ്യലിസ്റ്റ്
മെഡിക്കൽ ഓങ്കോളജി
ആസ്റ്റർ മിംസ്
കോഴിക്കോട്

കാൻസർ കണക്കുകൾ

ഐ.സി.എം.ആർ. തുടങ്ങിയ നാഷണൽ കാൻസർ റജിസ്ട്രി പ്രോഗ്രാം പ്രകാരം 2021-ൽ പുറത്തുവിട്ട കണക്കുകൾ
രാജ്യത്തെ 96 ഹോസ്പിറ്റലുകളിൽനിന്നുള്ള സ്ഥിതിവിവരങ്ങൾ അവലോകനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ
47.6 ശതമാനം സ്ത്രീകൾ
14 വയസ്സുവരെയുള്ള കുട്ടികൾ 4.0 ശതമാനം.
പുരുഷന്മാരിലെ കാൻസറിൽ 31. 2 ശതമാനം ഹെഡ് ആൻഡ് നെക് കാൻസറാണ്.
സ്ത്രീകളിൽ 51 ശതമാനവും സ്തനാർബുദം ഉൾപ്പെടെയുള്ള ഗൈനക്കോളജിക് കാൻസറുകളാണ്.
2020- ലെ കണക്കുപ്രകാരം ഇന്ത്യയിൽ 13.9 ലക്ഷം കാൻസർ ബാധിതരുണ്ട്.

Related posts

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു; തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല

Aswathi Kottiyoor

കടുത്ത നടപടിക്ക് എംവിഡി, ഓരോ നിയമലംഘനത്തിനും 5000 രൂപ പിഴ, രൂപമാറ്റവും ലൈറ്റും അടക്കമുള്ളവയ്ക്ക് പണി കിട്ടും

Aswathi Kottiyoor

അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി നീട്ടിവയ്ക്കാൻ ഇടപെടൽ നടത്തും: സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox