22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്
Uncategorized

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒന്‍പത് മണിക്ക് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡാനന്തരം കേരള സമ്പദ് വ്യവസ്ഥ കൈവരിച്ച വളര്‍ച്ച നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കര്‍മപരിപാടിയാകും ബജറ്റ്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പേപ്പര്‍രഹിത ബജറ്റാകും ധനമന്ത്രി  അവതരിപ്പിക്കുക. മന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ രണ്ടാം സമ്പൂര്‍ണ ബജറ്റാണിത്.

സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം. കൂടുതല്‍ ഉല്‍പ്പാദനം, തൊഴില്‍, വരുമാനം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, വളര്‍ച്ച തുടങ്ങിയവയായിരിക്കും ബജറ്റിന്റെ കാതല്‍. കേന്ദ്ര ബജറ്റ് കൂടി ഉള്‍ക്കൊണ്ടു കൊണ്ടാകും സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക.

Related posts

പഞ്ചായത്ത് പദ്ധതികൾ സർക്കാർ സെക്കന്ററി-എയ്‌ഡഡ്‌ സ്കൂളുകളിലെ പ്രൈമറിവിഭാഗത്തിനും ലഭ്യമാക്കണം, സ്‌കൂൾതല കമ്മിറ്റികൾ കുറയ്‌ക്കണം: സിഎസ്‌ഇഎസ്‌ പഠനം

Aswathi Kottiyoor

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഗ്യാസില്‍ നിന്ന് തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox