24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
Kerala

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. തെക്കന്‍- മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത ഉള്ളത്. ശ്രീലങ്കയില്‍ കരതൊട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ഇന്ന് മാന്നാര്‍ കടലിടുക്കിലേക്ക് പ്രവേശിക്കും.

ഇതിന്റെ ഫലമായി അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ കൂടി കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കുളച്ചല്‍ മുതല്‍ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനം ടൈംസ് സ്ക്വയറിൽ

Aswathi Kottiyoor

ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടി രണ്ടരമണിക്കൂര്‍ മണ്ണിനടിയില്‍, സുശാന്തിനെ രക്ഷിച്ചത് അതിസാഹസികമായി.

Aswathi Kottiyoor

തക്കാളിക്ക് പിന്നാലെ സെഞ്ച്വറി പിന്നിട്ട് ബീൻസും; പച്ചക്കറിക്ക് തീവില

Aswathi Kottiyoor
WordPress Image Lightbox