കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി
തിരുവനന്തപുരം: കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ കശുവണ്ടി പുനരുജ്ജീവന പാക്കേജിനായി 30 കോടി രൂപ അനുവദിച്ചു.
സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ കശുവണ്ടി ഫാക്ടറിയുടെ ആധുനികവത്കരണത്തിനും യന്ത്രവത്കരണത്തിനുമായി 2.25കോടി രൂപയും കാപെക്സിന്റെ കീഴിലുള്ള ഫാക്ടറികളുടെ വത്കരണത്തിന് 3.5കോടി രൂപയും അനുവദിച്ചു.
ജൈവകശുമാവ് കൃഷിക്കും കശുവണ്ടി ബാങ്ക് സ്ഥാപിക്കുന്നതിനുമായി സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിക്ക് 7.2 കോടി രൂപ വകയിരുത്തി.
കേരള കാർഷിക ബോർഡിന് റിവോൾവിംഗ് ഫണ്ടായി 43.55 കോടി രൂപ അനുവദിച്ചു.