21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്ത്രീകൾക്കായി ഐസിഫോസിന്റെ ‘ബാക്ക് ടു വർക്ക്’ പരീശീലന പദ്ധതി
Kerala

സ്ത്രീകൾക്കായി ഐസിഫോസിന്റെ ‘ബാക്ക് ടു വർക്ക്’ പരീശീലന പദ്ധതി

തിരുവനന്തപുരം കാര്യവട്ടത്തെ ഐസിഫോസ് ക്യാമ്പസിൽ വെച്ച്, കെ-ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും സിക്സ്‌വെയർ ടെക്‌നോളജീസുമായി സഹകരിച്ച് ഐസിഫോസ് സ്ത്രീകൾക്കായി അഞ്ചാമത് ‘ബാക്ക് ടു വർക്ക് പരിശീലനം സംഘടിപ്പിക്കുന്നു. കരിയറിൽ വിടവ് വരുകയും വീണ്ടും ഐടിമേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് സ്വതന്ത്ര സോഫ്റ്റുവെയർ മേഖലയിൽ ഐസിഫോസ് അവസരമൊരുക്കുകയാണ്.

‘ദ്രുപാൽ ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ വികസനം’ (Software Development Using Drupal) എന്ന വിഷയത്തിൽ ഊന്നിയാണ് ബാക്ക് ടു വർക്ക് നടത്തുന്നത്. മാർച്ച് 1 മുതൽ മാർച്ച് 19 വരെ ആയിരിക്കും പരിശീലനം. കരിയർ ഗ്യാപ് വന്നിട്ടുള്ള, ലിനക്‌സ്, അപ്പാച്ചെ, മൈ എസ് ക്യൂ എൽ, പിഎച്ച്പി (LAMP) എന്നിവ അറിയാവുന്ന ബിരുദധാരികൾക്ക് പങ്കെടുക്കാം. ആകെ 30 സീറ്റുകളാണുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ ആദ്യം പരിഗണിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ളതും, വ്യാപകമായി ഉപയോഗിക്കുന്നതും സൗകര്യപ്രദമായതുമായ ഒരു കണ്ടന്റ് മാനേജ്‌മെന്റ്‌ സോഫ്റ്റ്‌വെയറാണ് ദ്രുപാൽ. ഒരു ലക്ഷത്തിലധികം ഡവലപ്പർമാർ, ഡിസൈനർമാർ, ട്രെയിനർമാർ മുതലായവർ ഉള്ളടങ്ങുന്ന വിപുലമായ കമ്മ്യൂണിറ്റി ഭൂപാലിനുണ്ട്. ദ്രുപാൽ പഠിക്കുന്നതിലൂടെ അർഥപൂർണമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാനുള്ള ശേഷിയും പ്രാഗൽഭ്യവും ലഭിക്കുന്നു.

ഇതുവരെ നാല് ബാക്ക് ടു വർക്ക് പരിപാടികൾ ഐസിഫോസ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പങ്കെടുത്ത 75 ശതമാനം ആളുകൾക്കും ഏണസ്റ്റ് ആൻഡ് യങ്, ടാറ്റ എലക്‌സി, യുഎസ്ടി മുതലായ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ലഭിച്ചു. ദ്രുപാൽ ഉപയോഗിക്കുന്നതിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ദ്രുപാലിന് ഇന്ത്യയിൽ പിന്തുണ വർധിച്ചു വരുന്ന സാഹചര്യത്തിൽക്കൂടിയാണ് ഐസിഫോസ് ദ്രുപാൽ അടിസ്ഥാനമാക്കി ബാക്ക് ടു വർക്ക് പരിപാടി സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://icfoss.in/events, 7356610110 | 0471-2413012 /13 /14 | 9400225962.

Related posts

കോവിഡ് കരുതൽ ഡോസ് ഇടവേള ആറു മാസമാക്കി*

Aswathi Kottiyoor

30 ദിവസത്തിൽ കൂടുതലുള്ള ഒഴിവുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാം

Aswathi Kottiyoor

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ​യി​ൽ വ​ർ​ധ​ന; കേ​സു​ക​ൾ വീ​ണ്ടും കു​റ​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox