26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഫോണ്‍ നഷ്ടമായി, ലക്ഷ്യമില്ലാതെ രാജ്യംചുറ്റി യാത്ര, ഹോട്ടല്‍ ജോലി; ദീപക്കിനെ ഇന്ന് നാട്ടിലെത്തിക്കും.*
Uncategorized

ഫോണ്‍ നഷ്ടമായി, ലക്ഷ്യമില്ലാതെ രാജ്യംചുറ്റി യാത്ര, ഹോട്ടല്‍ ജോലി; ദീപക്കിനെ ഇന്ന് നാട്ടിലെത്തിക്കും.*

*ഫോണ്‍ നഷ്ടമായി, ലക്ഷ്യമില്ലാതെ രാജ്യംചുറ്റി യാത്ര, ഹോട്ടല്‍ ജോലി; ദീപക്കിനെ ഇന്ന് നാട്ടിലെത്തിക്കും.*
പേരാമ്പ്ര: മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവില്‍നിന്ന് കാണാതായ ദീപക്കിനെ (36) കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സഹായകമായത് വീട്ടുകാരെ തേടിയെത്തിയ ഫോണ്‍വിളി. ഗോവയില്‍നിന്ന് ഒരു ടാക്സി ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയാണ് ദീപക് കഴിഞ്ഞദിവസം അമ്മ ശ്രീലതയെ വിളിച്ചത്. ഗോവയിലുണ്ടെന്നും പേടിക്കേണ്ടെന്നും എത്രയും വേഗത്തില്‍ തിരികെവരുമെന്നുമാണ് പറഞ്ഞത്. മകന്‍ ജീവിച്ചിരിപ്പുണ്ടെന്ന വിവിരമറിഞ്ഞ് സന്തോഷത്തോടെ വിശദമായി സംസാരിക്കാന്‍ തുടങ്ങതിനുമുമ്പ് ഫോണ്‍ കട്ടായി.മകളുടെ വീട്ടിലായിരുന്നു ശ്രീലത അപ്പോഴുള്ളത്. മകള്‍ ദിവ്യ തിരികെ അതേ നമ്പറില്‍ വിളിച്ചെങ്കിലും ഹിന്ദി സംസാരിക്കുന്നയാളാണ് ഫോണെടുത്തത്. പിന്നീട് ബന്ധുക്കളും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും ദീപക്കിനെപ്പറ്റി വിശദമായ വിവരങ്ങളൊന്നും മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് നല്‍കാനുണ്ടായിരുന്നില്ല. വീട്ടുകാര്‍ ഈ വിവരം പോലീസിന് കൈമാറി.

ദീപക് ഗോവയിലുണ്ടെന്ന നിര്‍ണായക വിവരം ലഭിച്ചതോടെ ഗോവ പോലീസിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഗോവയിലുള്ള മറുനാട്ടുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫോട്ടോകള്‍ അയച്ചുനല്‍കി ഹോട്ടലുകളിലെല്ലാം നടത്തിയ അന്വേഷണത്തിന് ഫലമുണ്ടായി. ഇങ്ങനെയൊരു മറുനാട്ടുകാരന്‍ ഒരു ഹോട്ടലില്‍ താമസമുണ്ടെന്ന വിവരമെത്തി. അവിടെ നല്‍കിയ ആധാര്‍ കാര്‍ഡിലെ വിലാസം ക്രൈംബ്രാഞ്ച് നല്‍കിയ വിലാസമാണെന്ന് കണ്ടതോടെ കാര്യങ്ങള്‍ എളുപ്പമായി.

ഗോവന്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ഫോട്ടോകള്‍ എടുത്ത് അയച്ചുനല്‍കി. ഇത് ദീപക്കിന്റെ ബന്ധുക്കളെ കാണിച്ച് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണസംഘം ഗോവയിലേക്ക് പുറപ്പെട്ടത്. ക്രൈംബ്രാഞ്ച് എസ്.ഐ.മാരായ മോഹനകൃഷ്ണന്‍, കെ.പി. രാജീവന്‍, വി.കെ. രാജീവന്‍, എസ്.സി.പി.ഒ.മാരായ വി.പി. ഷാജി, സുരേഷ് കാരയാട് എന്നിവരടങ്ങിയ സംഘമാണ് ഗോവയിലെത്തിയത്.ഡി.എന്‍.എ. പരിശോധന നടത്തും

ബുധനാഴ്ച ഗോവയില്‍ പനജിക്കടുത്തുള്ള മഡ്ഗാവ് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി ദീപക്കിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഒപ്പംകൂട്ടി. വ്യാഴാഴ്ച കോഴിക്കോട്ടെത്തിച്ച് പയ്യോളി കോടതിയില്‍ ഹാജരാക്കും. അമ്മനല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലവിലുള്ളതിനാല്‍ ദീപക്കിനെ കണ്ടെത്തിയകാര്യം അറിയിച്ച് ഹൈക്കോടതിക്കും റിപ്പോര്‍ട്ട് നല്‍കും.

ഡി.എന്‍.എ. പരിശോധനനടത്തി ദീപക്കാണെന്നകാര്യം ഒന്നുകൂടി ഉറപ്പാക്കുകയും ചെയ്യും. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സൂപ്പിക്കടയിലെ ഇര്‍ഷാദിന്റെ മൃതദേഹം ദീപക്കാണെന്നുകരുതി നേരത്തേ വീട്ടുകാര്‍ ഏറ്റുവാങ്ങി മാറി സംസ്‌കരിച്ച സംഭവമുണ്ടായ പശ്ചാത്തലത്തില്‍ക്കൂടിയാണിത്.ഘടകമായിരുന്നു. എങ്കിലും അടുത്തബന്ധമുള്ളവരുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു. എ.ടി.എം. ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടുകളും യുവാവ് പിന്നീട് നടത്തിയിരുന്നില്ല.

ദീപക്കിന്റെ പാസ്‌പോര്‍ട്ട് വീട്ടില്‍ത്തന്നെയാണുള്ളത്. അതിനാല്‍, രാജ്യത്തിനകത്തുതന്നെയുണ്ടെന്നായിരുന്നു പോലീസിന്റെ നിഗമനം. പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെവന്നതോടെ അമ്മ ശ്രീലത ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും തുടര്‍ന്ന് അന്വേഷണം മൂന്നുമാസംമുമ്പ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കുകയുമായിരുന്നു.

Related posts

ബന്ധുവീട്ടിൽ നിന്ന് പരിചയം; 15 കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്‍റെ വീട്ടിലെത്തിച്ച് പീഡനം, 20 കാരൻ പിടിയിൽ

Aswathi Kottiyoor

ബ്രഹ്മപുരം: തീയണയ്‌‌ക്കാൻ വിശ്രമമില്ലാതെ അഗ്നിരക്ഷാസേന

Aswathi Kottiyoor

ഫാത്തിമ നസ്രിനെ ഫായിസ് മ‍ര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ഭാര്യയോടുള്ള വിരോധം മൂലം; ബന്ധുക്കളുടെ പങ്കിലും അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox