27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • യുഎഇയില്‍ പുതിയ ഫെഡറല്‍ വ്യക്തി നിയമം പ്രാബല്യത്തില്‍
Kerala

യുഎഇയില്‍ പുതിയ ഫെഡറല്‍ വ്യക്തി നിയമം പ്രാബല്യത്തില്‍

പ്രവാസികള്‍ക്കായി യുഎഇയില്‍ പുതിയ ഫെഡറല്‍ വ്യക്തി നിയമം പ്രാബല്യത്തില്‍ വന്നു. വിവാഹം, കുട്ടികളുടെ സംരക്ഷണം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ സുപ്രധാന കുടുംബകാര്യങ്ങളിലെ തീര്‍പ്പുകള്‍ നിയമത്തിന്റെ പരിധിയില്‍ വരും. മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കും മുസ്ലീം ഇതര സമൂഹത്തിനും ഏറെ പ്രയോജനകരമായിരിക്കും പുതിയ നിയമം.

അവകാശങ്ങളിലും കടമകളിലും തല്യത നല്‍കുന്ന നിയമം സ്ത്രീ – പുരുഷ സമത്വം ഉയര്‍ത്തിപിടിക്കുന്നു. ആസ്‌തി പങ്കുവെക്കല്‍, വിവാഹമോചനം, സാക്ഷിമൊഴി നല്‍കല്‍ തുടങ്ങിയവയില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശം ആയിരിക്കും. രാജ്യത്തെ ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ തന്നെ വിവാഹ മോചനം സാധ്യമാകും. ഇതനുസരിച്ച് ദമ്പതികളില്‍ ഒരാള്‍ ആവശ്യപ്പെട്ടാല്‍ കോടതിക്ക് ആദ്യ സിറ്റിങ്ങില്‍ തന്നെ വിവാഹ മോചനം അനുവദിക്കാം. കാരണം വ്യക്തമാക്കുകയോ, പരാതി നല്‍കുകയോ വേണ്ട. വിവാഹ മോചനത്തിന് മധ്യസ്ഥത വേണമെന്ന നിബന്ധനയും ഒഴിവാക്കി. വിവാഹമോചനത്തിന് ഫയല്‍ ചെയ്യാനും സാക്ഷി മൊഴി നല്‍കാനും സ്ത്രീകള്‍ക്ക് അവകാശമുണ്ട്

Related posts

കുരങ്ങ് പനി; പ്രതിരോധിക്കാൻ സത്വര നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന

Aswathi Kottiyoor

രണ്ടുദിവസത്തെ വയനാട് സന്ദര്‍ശനത്തിന് രാഹുല്‍; MP സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട ശേഷമുള്ള ആദ്യസന്ദര്‍ശനം

Aswathi Kottiyoor

കോവാക്സിന്‍ കുട്ടികള്‍ക്കും; യുഎസ്സില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്.

Aswathi Kottiyoor
WordPress Image Lightbox