26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തണ്ണീർത്തട ദിനാചരണം: കണ്ടൽക്കാട് ശുചീകരിച്ചു
Kerala

തണ്ണീർത്തട ദിനാചരണം: കണ്ടൽക്കാട് ശുചീകരിച്ചു

ഹരിത കേരളം മിഷൻ, കേരള വനം വന്യജീവി വകുപ്പ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് എന്നിവ ചേർന്ന് കണ്ടൽ വനങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കി തണ്ണീർത്തട ദിനാചരണം ആരംഭിച്ചു. ഫെബ്രുവരി രണ്ട്് ലോക തണ്ണീർത്തട ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി പഞ്ചായത്തിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിനു സമീപമുള്ള കണ്ടൽക്കാടുകളാണ് ശുചീകരിച്ചത്.
തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജു, വാർഡ് മെമ്പർ ഡോ. സംഗീത സുധീർ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, കണ്ണൂർ ഡി എഫ് ഒ പി കാർത്തിക്, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ ഓഫീസർ എം രാജീവൻ, വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്റ്റേറ്റ് ഫെസിലിറ്റേറ്റർ എം രമിത്, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ അഖിൽ നാരായണൻ, സുധീർ, പി സുരേഷ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ വിമൽ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി ഒന്നിന്ന് വൈകീട്ട് മൂന്ന് മണിക്ക് ഏഴോം പഞ്ചായത്തിലും കണ്ടൽ ശുചീകരണം നടത്തും

Related posts

ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്കു​​ന്ന​​തു വി​​വാ​​ഹ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളെ​​ന്ന്

Aswathi Kottiyoor

യൂറോപ്പ്–റഷ്യ വ്യോമപാത തടസ്സം: ഇന്ത്യൻ വിമാനങ്ങൾക്ക് അധികചെലവ്.

Aswathi Kottiyoor

2000 പൊതു ഇടങ്ങളിൽക്കൂടി 
സൗജന്യ ഇന്റർനെറ്റ്‌ ; തീരദേശ ഗ്രാമങ്ങൾക്കും ആദിവാസി ഊരുകൾക്കും 
മുൻഗണന

Aswathi Kottiyoor
WordPress Image Lightbox