29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ വരും.
Kerala

സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ വരും.

സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ വരും. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്

മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വർധന. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിൽ റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ 87 കോടി രൂപ അധികമായി ചെലവായി. ഇതിനാണ് നിരക്കിൽ യൂണിറ്റിന് 9 പൈസ വർധിപ്പിക്കാൻ കമ്മിഷൻ അനുമതി നൽകിയത്. ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related posts

പ്ര​ണ​യ​പ്പ​ക​യി​ൽ പൊ​ലി​ഞ്ഞ​ത് ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ; ദു​രൂ​ഹ​ത ബാ​ക്കി​യാ​ക്കി ഫോ​ൺ കോ​ൾ

Aswathi Kottiyoor

അടുത്ത വര്‍ഷം മുതല്‍ ആണ്‍ പെണ്‍ വിദ്യാലയങ്ങള്‍ വേണ്ട: ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

Aswathi Kottiyoor

സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

Aswathi Kottiyoor
WordPress Image Lightbox