23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *8 ടീമുകൾ, 31 കളികൾ ഇനി പ്രൈംവോളി ഇരമ്പം ; രണ്ടാം സീസൺ വ്യാഴാഴ്‌ച മുതൽ , ഫൈനൽ വേദി കൊച്ചി.*
Uncategorized

*8 ടീമുകൾ, 31 കളികൾ ഇനി പ്രൈംവോളി ഇരമ്പം ; രണ്ടാം സീസൺ വ്യാഴാഴ്‌ച മുതൽ , ഫൈനൽ വേദി കൊച്ചി.*

*8 ടീമുകൾ, 31 കളികൾ ഇനി പ്രൈംവോളി ഇരമ്പം ; രണ്ടാം സീസൺ വ്യാഴാഴ്‌ച മുതൽ , ഫൈനൽ വേദി കൊച്ചി.*
മുൻ രാജ്യാന്തര താരമായ കിഷോർകുമാറാണ്‌. ഒരുമാസമായി കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ പരിശീലനം. കഴിഞ്ഞതവണ സെമിയിൽ കാലിടറിയ ടീം ഇത്തവണ ചാമ്പ്യൻഷിപ്പിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. രാജ്യാന്തര താരം ജെറോം വിനീത്‌ നയിക്കുന്ന ടീമിന്റെ കരുത്ത്‌ അമേരിക്കൻ താരം മാറ്റ്‌ ഹില്ലും ക്യൂബൻ താരമായ ജോസെ സാന്റോവെൽസുമാണ്‌. ഉക്രപാണ്ഡ്യൻ, അശ്വിൻരാജ്‌, അൻസബ്‌, അബിൽ കൃഷ്‌ണ, മുഹമ്മദ്‌ ഷെഫീഖ്‌, ആസിഫ്‌ തുടങ്ങിയവരും ടീമിലുണ്ട്‌.

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌
കേരളത്തിൽനിന്നുള്ള രണ്ടാമത്തെ ടീമായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ മലയാളിയായ എസ്‌ ടി ഹരിലാലാണ്‌ പരിശീലിപ്പിക്കുന്നത്‌. സൂപ്പർ താരം രോഹിത് കുമാറിനെ ഈ സീസണിലെ ഏറ്റവും കൂടിയ വിലയ്‌ക്ക്‌ (17.5 ലക്ഷം രൂപ) സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ നിറംമങ്ങിയ ടീം ശക്തമായ തിരിച്ചുവരവിനാണ്‌ ശ്രമിക്കുന്നത്‌. പെറു ദേശീയ ടീം ക്യാപ്റ്റൻ എഡ്വേർഡോ റൊമേ, ബ്രസീൽ സെന്റർ ബ്ലോക്കർ വാൾട്ടർ ഡിക്രൂസ് നെറ്റോ, മലയാളിതാരങ്ങളായ എറിൻ വർഗീസ്‌, ജിബിൻ സെബാസ്‌റ്റ്യൻ, ജോർജ്‌ ആന്റണി, എൻ കെ ഫായിസ്‌, അലൻ ആഷിഖ്‌, ബി എസ്‌ അഭിനവ്‌ തുടങ്ങിയവരും ടീമിലുണ്ട്‌.മലയാളം നിറയും

എട്ടു ടീമിലും മലയാളിതാരങ്ങളുടെ നിറഞ്ഞ സാന്നിധ്യമുണ്ട്‌. അർജുന അവാർഡ്‌ ജേതാവ്‌ ടോം ജോസഫാണ്‌ ഹൈദരാബാദ്‌ ടീമിനെ പരിശീലിപ്പിക്കുന്നത്‌. ലാൽ സുജൻ, ജോൺ ജോസ്‌, അരുൺ സക്കറിയ, പി ഹേമന്ത്‌, കെ ആനന്ദ്‌ എന്നിവരും ടീമിലുണ്ട്‌. ജി എസ്‌ അഖിൻ, ജോബിൻ വർഗീസ്‌ (ചെന്നൈ), ടി സേതു, പി വി ജിഷ്‌ണു, എം സി മുജീബ്‌, ഐബിൻ ജോസ്‌, നിസാം മുഹമ്മദ്‌ (ബംഗളൂരു), യു ജംഷാദ്‌, കെ രാഹുൽ (കൊൽക്കത്ത), ഷോൺ ടി ജോൺ (അഹമ്മദാബാദ്‌ ഡിഫൻഡേഴ്സ്‌). കൊച്ചി ബിപിസിഎല്ലിന്റെ തമിഴ്‌നാട്‌ താരം മുത്തുസാമാണ്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്സിന്റെ നായകൻ.

Related posts

ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചു, അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് ബ്ലസി

Aswathi Kottiyoor

*കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ഇടപാടുകൾ, സാമ്പത്തിക ശേഷിയുള്ളവർ മാത്രം ലക്ഷ്യം; ഹോട്ടലിൽ നിന്ന് അറസ്റ്റും

Aswathi Kottiyoor
WordPress Image Lightbox