• Home
  • Uncategorized
  • ഗുണ്ടാ മാഫിയയുമായി ബന്ധം; തലസ്ഥാനത്ത് വീണ്ടും പൊലീസുകാര്‍ക്കെതിരെ നടപടി
Uncategorized

ഗുണ്ടാ മാഫിയയുമായി ബന്ധം; തലസ്ഥാനത്ത് വീണ്ടും പൊലീസുകാര്‍ക്കെതിരെ നടപടി

ഗുണ്ടാ മാഫിയയുമായി ബന്ധത്തെ തുടര്‍ന്ന് വീണ്ടും പൊലീസുകാര്‍ക്കെതിരെ നടപടി. പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ.അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. പാറശാല സ്റ്റേഷനിലെ സിപിഒ ദീപുവിനെയും നഗരൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ സതീശനെയും സ്ഥലംമാറ്റി.സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നതോടെയാണ് സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുത്ത നടപടികളിലേക്ക് ആഭ്യന്തര വകുപ്പും സംസ്ഥാന പൊലീസ് മേധാവിയും കടന്നത്. ഗുണ്ടാ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തി, കുപ്രസിദ്ധ ഗുണ്ടയുടെ വാഹനം ഉപയോഗിച്ചു തുടങ്ങിയ കണ്ടെത്തലുകളെ തുടര്‍ന്നാണ് വൈ.അപ്പുവിനെതിരെ നടപടിയെടുത്തത്.ഗുണ്ടാ സംഘങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഇടനില നിന്ന രണ്ടു ഡിവൈഎസ്പിമാരെ ഈ മാസം സസ്പെന്‍ഡ് ചെയ്തിരുന്നു. നാലു ദിവസത്തിനിടെ നാല് എസ്എച്ച്ഒമാരെയും, 5 പൊലീസുകാരെയുമാണ് തിരുവനന്തപുരത്തു മാത്രം സസ്പെന്‍ഡ് ചെയ്തത്. മൂന്നു പൊലീസുകാരെ പിരിച്ചു വിടുകയും ചെയ്തു. മാഫിയകളുമായി ബന്ധം പുലര്‍ത്തുന്ന പോലീസുകാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസ് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Related posts

കണ്ണടച്ച് തുറക്കുമ്പോഴേക്കും എത്തേണ്ടിടത്തെത്തും, ലോകത്തിലെ ഏറ്റവും ചെറിയ വിമാന സർവീസ്, എടുക്കുന്ന സമയം ഇതാണ്

Aswathi Kottiyoor

കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്: രതീശൻ ബാംഗ്ലൂരിൽ 2 ഫ്ലാറ്റുകളും വയനാട്ടിൽ സ്ഥലവും വാങ്ങി

Aswathi Kottiyoor

സംസ്ഥാനത്തെ ആദ്യ നൈറ്റ്‌ലൈഫ് കേന്ദ്രം തിരുവനന്തപുരത്ത് ഈ മാസം തുറക്കും

Aswathi Kottiyoor
WordPress Image Lightbox