22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പ്രവാസി പെൻഷൻ തട്ടിപ്പ് : ക്രമക്കേട് നടത്തിയ ജീവനക്കാരിയെ പിരിച്ചു വിട്ടു, വിശദീകരണവുമായി ബോർഡ്
Uncategorized

പ്രവാസി പെൻഷൻ തട്ടിപ്പ് : ക്രമക്കേട് നടത്തിയ ജീവനക്കാരിയെ പിരിച്ചു വിട്ടു, വിശദീകരണവുമായി ബോർഡ്

തിരുവനന്തപുരം : പ്രവാസി ക്ഷേമ നിധി ബോർഡിൽ ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടന്നുവെന്ന വിവരം പുറത്ത് വന്നതോടെ വിശദീകരണവുമായി പ്രവാസി ക്ഷേമ ബോർഡ്. ക്രമക്കേട് നടത്തിയ താൽക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടുവെന്നും പണം തിരിച്ചു പിടിക്കുമെന്നും ബോർഡ് വിശദീകരിച്ചു.

ലിന തട്ടിപ്പ് നടത്തിയെന്ന് കുറ്റസമ്മതം നടത്തി, കുറച്ച് പണം തിരിച്ചടച്ചു. തട്ടിപ്പിലൂടെ അനർഹമായി പെൻഷൻ വാങ്ങിയവരിൽ നിന്നും പണം തിരിച്ചു പിടിക്കുമെന്നും പെൻഷൻ വാങ്ങിയവർക്ക് രജിസ്‌റ്റേഡ് കത്തയച്ചുവെന്നും ബോർഡ് വ്യക്തമാക്കി.

സോഫ്റ്റ് വെയറിൽ തിരുത്തൽ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പെന്നാണ് കെൽട്രോണിൻറെയും പൊലീസിൻറെയും രഹസ്യാന്വേഷണത്തിലേയും കണ്ടെത്തൽ. ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ഓഫീസ് അറ്റൻഡർ ലിനയെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.

Related posts

ഷാൻ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 13 ന് പരി​ഗണിക്കും

Aswathi Kottiyoor

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

Aswathi Kottiyoor

സിഎംആര്‍എല്ലിന്‍റെ കരിമണല്‍ ഖനനം; ഹര്‍ജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox