24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുഴക്കുന്ന് മുടക്കോഴിയിലും പുലി
Kerala

മുഴക്കുന്ന് മുടക്കോഴിയിലും പുലി

ഇരിട്ടി: മുഴക്കുന്ന പഞ്ചായത്തിലെ മുടക്കോഴിയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ടാപ്പിംഗ് തൊഴിലാളിയായ കാരായി രവീന്ദ്രനാണ് മുടക്കോഴി സിപിആർ മെമ്മോറിയൽ സ്കൂളിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തിങ്കളാഴ്ച പുലർച്ചെ പുലിയെ കണ്ടത്. മുന്നൂറോളം റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തതിനു ശേഷം തോട്ടത്തിലെ ഇറക്കമുള്ള ഭാഗത്തേക്ക് ഇറങ്ങുന്നതിനിടയിൽ ശബ്ദം കേട്ട് ലൈറ്റ് അടിച്ചു നോക്കിയപ്പോഴാണ് മുന്നിൽ പുലിയെ കണ്ടത്. 15 അടി ദൂരത്തിൽ മാത്രമായിരുന്നു പുലി ഉണ്ടായിരുന്നത്. പുലിയെ കണ്ട ഭയന്ന് കാരായി രവീന്ദ്രനും ഒപ്പം ഉണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളിയും പിന്നോട്ടു മാറി രക്ഷപ്പെടുകയായിരുന്നു. നേരം വെളുത്ത ശേഷമാണ് ബാക്കിയുള്ള റബ്ബർ മരങ്ങൾ ടാപ്പ് ചെയ്തതെന്ന് രവീന്ദ്രൻ പറഞ്ഞു.
ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്ങൽ വീട്ടിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. രാജൻ, വൈ. ഷിബു മോൻ, ഫോറസ്റ്റ് വാച്ചർമാരായ രാമചന്ദ്രൻ കാരക്കാട്, ചന്ദ്രൻ, വേണു എന്നിവരുടെ നേതൃത്വത്തിൽ മേഖലയിൽ തിരച്ചിൽ നടത്തി. കാൽപ്പാദത്തിന്റെ അടയാളം വ്യക്തമായി കണ്ടെത്താനാവാത്തതിനാൽ പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് ജാഗ്രത പുലർത്താനും നിരീക്ഷണം ശക്തമാക്കാനും വനം വകുപ്പ് തീരുമാനിച്ചു. രണ്ട് ദിവസം മുൻപ് തില്ലങ്കേരി കാവുംപടി മുക്കിൽ പുലിയെ കണ്ടിരുന്നു. ഈ ഭാഗത്തുനിന്ന് അര കിലോമീറ്റർ മാത്രം ദൂരമേ തിങ്കളാഴ്ച പുലിയെ കണ്ട സ്ഥലത്തേക്കുള്ളൂ. ഒരു മാസത്തിലധികമായി ഈ മേഖലയിൽ വിവിധയിടങ്ങളിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ മുഴക്കുന്ന് പഞ്ചായത്തിൽ ആദ്യമായാണ് പുലിയുടെ സാന്നിധ്യം ഉള്ളതായി പറയുന്നത്.

Related posts

കൊച്ചിയിൽ സ്‌ത്രീകൾക്ക്‌ തങ്ങാൻ വനിതാമിത്ര കേന്ദ്രം തുറന്നു ; ‘സേഫ്‌ സ്‌റ്റേ’ ആപ്പിലൂടെ ബുക്ക്‌ ചെയ്യാം

Aswathi Kottiyoor

വിദേശത്തുനിന്നുള്ള മെഡിക്കൽ ബിരുദക്കാർക്ക്‌ ഇന്റേൺഷിപ് ആവശ്യമില്ല: ഹൈക്കോടതി .

Aswathi Kottiyoor

യുകെയിലെ പ്രസിദ്ധമായ സാഹസിക യാത്രാ ‘ഷോ കാർ ആൻഡ് കൺട്രി’യുടെ ഷൂട്ടിങ് കേരളത്തിലും

Aswathi Kottiyoor
WordPress Image Lightbox