20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • എം.ശിവശങ്കര്‍ ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും
Uncategorized

എം.ശിവശങ്കര്‍ ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും

സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന് ഖ്യാതി കേട്ട ശിവശങ്കറിന്റെ ജീവിതത്തില്‍ കറുത്ത നിഴലായി മാറി സ്വര്‍ണക്കടത്ത് ആരോപണം. സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അശ്വത്ഥാമാ വെറും ഒരു ആന എന്ന അനുഭവക്കുറിപ്പില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു.

നിലവില്‍ കായിക- യുവജനകാര്യം വകുപ്പ്് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എം.ശിവശങ്കര്‍. മൃഗസംരക്ഷണവകുപ്പിന്റെ ചുമതലയും ശിവശങ്കറിനാണ്. ശിവശങ്കര്‍ വിരമിക്കുന്നതോടെ വകുപ്പുകളുടെ ചുമതല പ്രണബ് ജ്യോതിനാഥിന് സര്‍ക്കാര്‍ നല്‍കി. 1978ലെ എസ്.എസ്.എല്‍.സിക്ക് രണ്ടാം റാങ്കായിരുന്നു എം.ശിവശങ്കറിന്.

ബി.ടെകിന് ശേഷം റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ചിക്കുന്നത്. 2000ല്‍ ഐ എ എസ് ലഭിച്ചു. മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്തതോടെ 2106ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയിലെത്തി. 2019ല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം.

Related posts

ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Aswathi Kottiyoor

2002ലെ ഗോധ്ര ട്രെയിൻ തീവയ്പ് കേസ്; എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Aswathi Kottiyoor

നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക

Aswathi Kottiyoor
WordPress Image Lightbox