26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണാ ജോര്‍ജ്
Kerala

കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കി: മന്ത്രി വീണാ ജോര്‍ജ്

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 36 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 35 അസിസ്റ്റന്റ് പ്രൊഫസര്‍, 24 ലക്ചറര്‍ എന്നീ തസ്തികകളിലുള്ള ഡോക്ടര്‍മാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്. 508 നഴ്സുമാരുടെ ഇന്റഗ്രേഷന്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

പരിയാരം മെഡിക്കല്‍ കോളേജ്, പരിയാരം ദന്തല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, പരിയാരം കോളേജ് ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സസ് എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപടികളാണ് പൂര്‍ത്തീകരിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി

Related posts

മഴ കുറയും ; എൽനിനോ വില്ലൻ , പ്രതീക്ഷ സെപ്‌തംബറിലെ മഴ

Aswathi Kottiyoor

ഭിക്ഷ’യിലുറച്ച് കങ്കണ; അനാദരം തെളിയിച്ചാൽ പത്മശ്രീ തിരികെ നൽകുമെന്ന് വെല്ലുവിളി.

Aswathi Kottiyoor

കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox