29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • അടൂർ രാജിവച്ചു; കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നാണ് രാജി –
Kerala

അടൂർ രാജിവച്ചു; കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നാണ് രാജി –

തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. തിരുവനന്തപുരത്തു മീറ്റ് ദ് പ്രസ്സിലാണ് രാജിപ്രഖ്യാപനം നടത്തിയത്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് അടൂരിന്‍റെ രാജി.മാർച്ച് 31 വരെയായിരുന്നു കാലാവധി.

മാധ്യമങ്ങൾ ആടിനെ പേപട്ടിയാക്കി പേപട്ടിയെ തല്ലിക്കൊല്ലുകയാണെന്ന് അടൂര്‍ പറഞ്ഞു. ഡയറക്ടർ ശങ്കർ മോഹനേതിരെ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായി ദീർഘനേരം സംസാരിച്ചതിനു ശേഷമാണ് താന്‍ രാജിവെക്കാൻ തീരുമാനിച്ചതെന്നും അടൂര്‍ പറഞ്ഞു.

ശങ്കർ മോഹന്റെ രാജിക്ക് പിറകെ അടൂരിന്‍റെ രാജിക്കായും ആവശ്യമുയര്‍‌ന്നിരുന്നു. അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അടൂരിനെ അനുനയിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

Related posts

മയക്കുമരുന്ന് ഉപയോഗം; വിവരങ്ങള്‍ പോൽ-ആപ്പ് വഴി പോലീസിന് രഹസ്യമായി നൽകാം

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

അപകടകാരികളായ കു​റു​വാ​ സം​ഘം കേരളത്തിൽ; ജാഗ്രതാ നിർദേശം

Aswathi Kottiyoor
WordPress Image Lightbox