വർഷങ്ങൾ പഴക്കമുള്ള കോഴിയോട് -അത്തിക്കൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം. ആറളം പഞ്ചായത്തിലെ ആറ് നാല് വാർഡുകൾ തമ്മിൽ അതിരുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള പ്രധാന റോഡാണിത് അത്തിക്കൽ പ്രവർത്തിക്കുന്ന കീഴ്പ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും കീഴ്പ്പള്ളി ചാവറാ പള്ളിയിലേക്കും പോകാൻ ചതിരൂർ, മാങ്ങോട്, കോഴിയോട് തുടങ്ങിയ പ്രദേശത്തെ നൂറ് കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന റോഡ് കാൽനടയാത്രയ്ക്ക് പോലും കഴിയാത്ത നിലയിൽ കുണ്ടും കുഴിയുമായിരിക്കുകയാണ് റോഡിൻ പല ഭാഗത്തും ടാറിംഗ് പൂർണ്ണമായും ഇളകിമാറിയിരിക്കുകയാണ്.ഗ്രാമപഞ്ചായത്തോ മറ്റ് ഏജൻസികളോ റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കി മേഖലയിലെ ജനങ്ങളുടെ ദുരിതമകറ്റണമെന്ന ആവശ്യം ശക്തമാണ്.