26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ രാജിവച്ചു.
Uncategorized

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ രാജിവച്ചു.

.
തിരുവനന്തപുരം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചുതിരുവനന്തപുരത്തു മീറ്റ് ദ് പ്രസ്സിലാണ് രാജിപ്രഖ്യാപനം നടത്തിയത്. കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പാണ് അടൂരിന്റെ രാജി.മാർച്ച് 31 വരെയായിരുന്നു കാലാവധി.

മാധ്യമങ്ങൾ ആടിനെ പേപട്ടിയാക്കി പേപട്ടിയെ തല്ലിക്കൊല്ലുകയാണെന്ന് അടൂർ പറഞ്ഞു. ഡയറക്ടർ ശങ്കർ മോഹനേതിരെ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായി ദീർഘനേരം സംസാരിച്ചതിനു ശേഷമാണ് താൻ രാജിവെക്കാൻ തീരുമാനിച്ചതെന്നും അടൂർ പറഞ്ഞു.

ശങ്കർ മോഹന്റെ രാജിക്ക് പിറകെ അടൂരിന്റെ രാജിക്കായും ആവശ്യമുയർന്നിരുന്നു. അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രി അടക്കമുള്ള ആളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ അടൂരിനെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഫലം കണ്ടില്ല.

Related posts

കറാച്ചിയിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 11 പേർ മരിച്ചു

Aswathi Kottiyoor

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുത്; ഡിവിഷൻ ബെഞ്ചിലും ഇഡിക്ക് തിരിച്ചടി

Aswathi Kottiyoor

*കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ന്യൂസ് ക്ലിക്ക് ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു*

Aswathi Kottiyoor
WordPress Image Lightbox