23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ജന്തുക്ഷേമം ജനകീയമാക്കും പേവിഷബാധയ്ക്കെതിരെ ജാഗ്രത തുടരും : മന്ത്രി ജെ.ചിഞ്ചുറാണി
Uncategorized

ജന്തുക്ഷേമം ജനകീയമാക്കും പേവിഷബാധയ്ക്കെതിരെ ജാഗ്രത തുടരും : മന്ത്രി ജെ.ചിഞ്ചുറാണി

ജന്തുക്ഷേമം ജനകീയമാക്കും
പേവിഷബാധയ്ക്കെതിരെ ജാഗ്രത തുടരും : മന്ത്രി ജെ.ചിഞ്ചുറാണി

സംസ്ഥാനത്ത് നടന്നു വരുന്ന പേവിഷബാധ പോലുള്ള വാക്സിനേഷൻ നടപടികൾ തുടർന്നും ശക്തമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങളോട് സമൂഹത്തിന്റെ അനുകമ്പയോടെയുള്ള ഇടപെടൽ മാത്രമാണ് ജന്തുക്ഷേമം ഉറപ്പിക്കാനുള്ള നടപടികളിലൊന്ന് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൃഗങ്ങളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനായി പൗരസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക , മൃഗപരിപാലനത്തിനും മൃഗക്ഷേമത്തിനും വേണ്ടി രൂപീകരിച്ചിട്ടുള്ള നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും വിപുലമായ ബോധവൽക്കരണം നടത്തുക , മൃഗങ്ങളോടുളള ക്രൂരത വർദ്ധിച്ചുവരുന്ന സാഹചര്യം തടയുന്നത് വഴി അവയുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുക, എന്നീ ലക്ഷ്യങ്ങളോടെ എല്ലാ വർഷവും ജനുവരി മാസം15 മുതൽ 31 വരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആചരിച്ചു വരുന്ന ജന്തുക്ഷേമ ദ്വൈവാരത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി ജെ. ചിഞ്ചുറാണി. 
ജന്തുക്ഷമ ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ചർച്ചകൾ,സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. യു. പി മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ കുട്ടികൾക്കായി ഉപന്യാസ രചന, ക്വിസ്, ചിത്ര രചന, പെൻസിൽ ഡ്രോയിങ് തുടങ്ങിയ മൽസരങ്ങളിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി .

ദ്വൈവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന സംസ്ഥാന സെമിനാറിൽ കർണാടക മിഷൻ റേബീസ് ഓപ്പറേഷൻ മാനേജർ ഡോ. ബാലാജി ചന്ദ്രശേഖർ പങ്കെടുത്തു പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വീഡിയോ സഹിതം വിവരിച്ചു . നൂറിൽ തൊണ്ണൂറ്റിയഞ്ച് നായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക മാത്രമാണ് പേവിഷബാധ പ്രതിരോധത്തിനുള്ള ഏക പോംവഴിയെന്ന് ഡോ. ബാലാജി ചന്ദ്രശേഖർ പറഞ്ഞു. ഗോവയിൽ നടപ്പിലാക്കിയ മിഷൻ റേബീസ് മുഖാന്തിരം 2014 ൽ മനുഷ്യരിൽ 17 കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്തു 2022 ൽ എത്തിയപ്പോൾ ഒരു കേസും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവയിൽ ആറാം ക്ലാസ് പാഠപുസ്തകത്തിൽ പേവിഷബാധ ബോധവൽക്കരണം ഉൾപ്പെടുത്തി. കുട്ടികൾക്കു മാത്രം ഇത് വരെ 1,76,304 ബോധവൽക്കരണ ക്ലാസുകൾ നൽകിയതിലൂടെയും പേവിഷബാധ തടഞ്ഞു നിറുത്താനായതിൽ വലിയ പങ്കുണ്ടെന്നും ഡോ.ബാലാജി വേണുഗോപാൽ പറഞ്ഞു.
പരിപാടിയോടനുബന്ധിച്ചു “ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ പരിശീലന” കൈപ്പുസ്തക പ്രകാശനവും, ഫാക്കൽറ്റികളെ ആദരിക്കലും മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.

കൌൺസിലർ പാളയം രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ ഐ എ എസ് സ്വാഗതവും കേന്ദ്ര മൃഗക്ഷേമ ബോർഡ് അംഗം ഡോ. പി. ബി. ഗിരിദാസ്, സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം മരിയ ജേക്കബ്, അഡീഷണൽ ഡയറക്ടർമാരായ ഡോ. വിനുജി ഡി.കെ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രാർ ഡോ.നാഗരാജ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.ബീനാ ബീവി ടി. എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. റെനി ജോസഫ് നന്ദി പറഞ്ഞു.
മൃഗങ്ങളോട് മനുഷ്യത്വത്തോടെയും അനുകമ്പയോടെയും പെരുമാറേണ്ടത് നമ്മുടെ ധാർമ്മിക കടമയാണ് എന്ന ആശയം മുൻനിർത്തി പക്ഷിപ്പനി എന്ന വിഷയത്തിൽ ഡോ.എം മഹേഷ്, നാട്ടാനകളുടെ പരിപാലനം എന്ന വിഷയത്തിൽ ഡോ.ഗിരിദാസ് പി.ബി, അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും നിയമങ്ങളുടെയും ചട്ടങ്ങളും എന്ന വിഷയത്തിൽ ഡോ.നന്ദകുമാർ എന്നിവരും സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.

Related posts

നിർത്തിയിട്ട ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; കോഴിക്കോട് സംസ്ഥാന പാതയിൽ വാഹനാപകടം, യുവാവ് മരിച്ചു

Aswathi Kottiyoor

ലൈംഗിക ആരോപണത്തിൽ എന്തുകൊണ്ട് ഗവർണർ രാജിവെക്കുന്നില്ല, വിശദീകരിക്കണം; രാജി ആവശ്യം ശക്തമാക്കി മമത ബാനർജി

Aswathi Kottiyoor

അരിക്കൊമ്പൻ ആകാശദൂരത്തിൽ കുമളിക്ക് 6 കിലോമീറ്റർ അടുത്ത്; നിരീക്ഷണം തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox