24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആർദ്രം കുതിക്കും ; രണ്ടാംഘട്ടം വേഗത്തിലാക്കുന്നതിന്‌ സംസ്ഥാനതല സമിതികൾ രൂപീകരിച്ചു
Kerala

ആർദ്രം കുതിക്കും ; രണ്ടാംഘട്ടം വേഗത്തിലാക്കുന്നതിന്‌ സംസ്ഥാനതല സമിതികൾ രൂപീകരിച്ചു

ആർദ്രം മിഷൻ രണ്ടാംഘട്ടം വേഗത്തിലാക്കുന്നതിന്‌ ആരോഗ്യവകുപ്പ്‌ സംസ്ഥാനതല സമിതികൾ രൂപീകരിച്ചു. നയപരമായ നടപടികളും തുടർ പ്രവർത്തനങ്ങളും വിലയിരുത്താനും നിയന്ത്രിക്കാനും ആരോഗ്യമന്ത്രി അധ്യക്ഷയായ പ്രത്യേക മേൽനോട്ട സമിതിയും ആരോഗ്യവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായ നിർവഹണ സമിതിയുമുണ്ടാകും. മേൽനോട്ട സമിതിയുടെ ഉപാധ്യക്ഷ പ്രൻസിപ്പൽ സെക്രട്ടറിയായിരിക്കും. നിർവഹണ സമിതിയുടെ ഉപാധ്യക്ഷ ദേശീയ ആരോഗ്യദൗത്യം സംസ്ഥാന ഡയറക്ടറാണ്‌. രണ്ടു സമിതിയുടെയും കൺവീനർ ആരോഗ്യവകുപ്പ്‌ ഡയറക്ടറായിരിക്കും. പദ്ധതിക്കുള്ള മാർഗനിർദേശങ്ങളും സാങ്കേതിക രേഖകളും തയ്യാറാക്കുക, സംസ്ഥാന–- ജില്ലാ പരിശീലനം സംഘടിപ്പിക്കുക, പ്രവർത്തനങ്ങൾ വിലയിരുത്തുക തുടങ്ങിയവയാണ്‌ നിർവഹണ സമിതിയുടെ ചുമതല.

ജില്ലാ ചുമതല: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ (അഡീ. ഡിഎച്ച്‌എസ്‌, ഡോ. എൻ മഹേഷ്‌). കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്‌ (ഡോ. മാത്യൂസ്‌ നമ്പേലി, ഡോ. ആർ നിഖിലേഷ്‌ മേനോൻ) . കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ (ഡോ. കെ വി നന്ദകുമാർ, ഡോ. വി ജിതേഷ്‌) വകുപ്പുതല നോഡൽ സെൽ, ജില്ലാ നിർവഹണ സമിതി, നടത്തിപ്പ്‌ സമിതി, വർക്കിങ്‌ ഗ്രൂപ്പ്‌, ഉപജില്ലാ സമിതി എന്നിവയുമുണ്ടാകും.

Related posts

പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും

Aswathi Kottiyoor

ഏപ്രിൽ മുതൽ എല്ലാ കോടതിയേതര സ്റ്റാമ്പിംഗ് ഇടപാടുകളും ഇ-സ്റ്റാമ്പിംഗ് മുഖേന

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox