ട്രെയിനിടിച്ച് സ്ത്രീ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിനും 4.40-നും ഇടയിൽ വൈറ്റില റെയിൽവേ മേൽപ്പാലത്തിനു സമീപത്തായിരുന്നു സംഭവം.
മരിച്ച സ്ത്രീക്ക് 45-നും 50നും ഇടയിൽ പ്രായമുണ്ടാകുമെന്ന് മരട് പോലീസ് പറഞ്ഞു. പോലീസ് നടപടികൾക്കു ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.