25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഇടുക്കിയിൽ ശൈശവ വിവാഹം; 16കാരിയെ വിവാഹം ചെയ്തത് വിവാഹിതനായ 47കാരൻ.*
Uncategorized

ഇടുക്കിയിൽ ശൈശവ വിവാഹം; 16കാരിയെ വിവാഹം ചെയ്തത് വിവാഹിതനായ 47കാരൻ.*

*ഇടുക്കിയിൽ ശൈശവ വിവാഹം; 16കാരിയെ വിവാഹം ചെയ്തത് വിവാഹിതനായ 47കാരൻ.
മൂന്നാർ ∙ ഇടമലക്കുടിയിൽ ശൈശവ വിവാഹം. 47 വയസ്സുകാരൻ 16 വയസ്സുകാരിയെ വിവാഹം കഴിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് ഒരാഴ്ച മുൻപ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

ശൈശവ വിവാഹം നടന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നതായി തെളിഞ്ഞു. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചു വന്നിരുന്നതായും കണ്ടെത്തി.

എന്നാൽ ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി. സംഭവം സംബന്ധിച്ച് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ടു നൽകിയതായി സാമൂഹിക ക്ഷേമ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥർ പറഞ്ഞു.

Related posts

മെത്താഫിറ്റമിനുമായി ചാവശേരിയിൽ യുവാക്കൾ പിടിയിൽ

Aswathi Kottiyoor

തിരുവനന്തപുരത്ത് 40 കൊല്ലം പഴക്കമുള്ള ഒന്നരക്കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു

Aswathi Kottiyoor

തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു

Aswathi Kottiyoor
WordPress Image Lightbox