21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അനർഹമായ മൂന്നുലക്ഷം റേഷൻ കാർഡ് തിരിച്ചെടുത്തു: മന്ത്രി ജി ആർ അനിൽ
Kerala

അനർഹമായ മൂന്നുലക്ഷം റേഷൻ കാർഡ് തിരിച്ചെടുത്തു: മന്ത്രി ജി ആർ അനിൽ

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ അനർഹരായവരിൽനിന്ന്‌ മൂന്നുലക്ഷം റേഷൻ കാർഡുകൾ തിരിച്ചെടുത്ത് അർഹരായവർക്ക് വിതരണം ചെയ്തുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. അർബുദബാധിതർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന്‌ ആളുകൾക്കാണ് റേഷൻ കാർഡ് കിട്ടിയതോടെ അർഹമായ ചികിത്സാസഹായം ഉൾപ്പെടെ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. കേരള ലീഗൽ മെട്രോളജി ഡിപ്പാര്‍ട്ട്മെ​ന്റ് സ്റ്റാഫ് അസോസിയേഷ​ന്റെ സംസ്ഥാന നേതൃപഠനക്യാമ്പ് ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേന്ദ്രസർക്കാർ വിളിച്ചുചേർത്ത, ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ ഉപഭോക്തൃ നിയമങ്ങൾ ഉദാരവൽക്കരിക്കുന്നതിനെതിരായ നിലപാടെടുത്തത് കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾമാത്രമാണെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫ്, സിപിഐ മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ, ജോയി​ന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ് എന്നിവർ സംസാരിച്ചു.

Related posts

സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി

Aswathi Kottiyoor

കെ​​ട്ടി​​ട​​നി​​ര്‍​മാ​​ണ സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ല കു​​തി​​ക്കു​ന്നു; ഒപ്പം കരിങ്കൽക്ഷാമവും

Aswathi Kottiyoor

നിർമിതികളിൽ ഇരട്ടിപ്പ്: കൃത്യത ഉറപ്പാക്കുമെന്ന് വനം വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox