23.8 C
Iritty, IN
September 24, 2024
  • Home
  • Iritty
  • മലയോരത്തെ കായിക താരങ്ങളെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയൽ തിങ്കളാഴ്ച
Iritty

മലയോരത്തെ കായിക താരങ്ങളെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയൽ തിങ്കളാഴ്ച

ഇരിട്ടി: മലയോര മേഖലയിലെ നാളെയുടെ കായിക താരങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കായിക യുവജന കാര്യാലയവും ഇരിട്ടി മഹാത്മാ ഗാന്ധി കോളേജും ചേർന്ന് നടത്തുന്ന സെലക്ഷൻ ട്രയൽ 30 ന് തിങ്കളാഴ്ച . തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കായി 6 മുതൽ 11 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുക. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതല മെഡൽ നേടിയവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. താല്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 30 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽ റിപ്പോർട്ട് ചെയ്യണം. ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് ഫോട്ടോ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. അത്‌ലറ്റിക്‌സ് (ഖേലോ ഇന്ത്യ), ക്രിക്കറ്റ് ,ബാസ്കറ്റ് ബോൾ, ബോക്സിങ് (ഖേലോ ഇന്ത്യ), തായ്ക്യോണ്ടോ, ഹോക്കി, ജൂഡോ (ഖേലോ ഇന്ത്യ), വോളീബാൾ, റെസ്‌ലിങ് എന്നിവയാണ് കായിക ഇനങ്ങൾ. ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ഇതോടൊപ്പം ഉണ്ടായിരിക്കുന്നതല്ല.

Related posts

ഇരിട്ടി മേഖലയിൽ ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 600 പേർക്ക്

Aswathi Kottiyoor

ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor

ആൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 23 ന് ഞായറാഴ്ച

Aswathi Kottiyoor
WordPress Image Lightbox