24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ക​ശു​വ​ണ്ടി​ക്ക് ത​റ​വി​ല​യി​ല്ല; വി​ല​യി​ടി​വി​ൽ പ്ര​തി​സ​ന്ധി​യിലാ​യി ക​ർ​ഷ​ക​ർ
Kerala

ക​ശു​വ​ണ്ടി​ക്ക് ത​റ​വി​ല​യി​ല്ല; വി​ല​യി​ടി​വി​ൽ പ്ര​തി​സ​ന്ധി​യിലാ​യി ക​ർ​ഷ​ക​ർ

പേ​രാ​വൂ​ർ: ക​ശു​വ​ണ്ടി​യു​ടെ വി​ല​യി​ടി​വ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ൽപ്പാ​ദ​ന സീ​സ​ൺ തു​ട​ങ്ങി ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും വി​ല​യി​ലെ അ​സ്ഥി​ര​ത​യാ​ണ് ആ​ശ​ങ്ക​യാ​വു​ന്ന​ത്. ഇ​ക്കു​റി ഉ​ൽപ്പാ​ദ​ന​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 12 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല​ക്കു​റ​വി​ലാ​ണ് വി​പ​ണി ഉ​ണ​ർ​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കി​ലോ​ക്ക് 120 രൂ​പ ല​ഭി​ച്ച സ്ഥാ​ന​ത്ത് ഇ​ക്കു​റി 100രൂ​പ​യാ​ണ് വി​ല. വി​ല കു​റ​യാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. ത​റ​വി​ല നി​ശ്ച​യി​ക്കാ​തെ ക​ശു​വ​ണ്ടി സം​ഭ​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ർ​ക്ക​റ്റ് വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സം​ഭ​ര​ണം. വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഇ​ല്ലാ​തി​രി​ക്കെ പൊ​തു​മാ​ർ​ക്ക​റ്റി​ലെ വി​ല​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​ഭ​ര​ണം കൊ​ണ്ട് ക​ർ​ഷ​ക​ന് ഒ​രു ഗു​ണ​വും ല​ഭി​ക്കാ​ൻ പോ​കു​ന്നി​ല്ല. ത​റ​വി​ല നി​ശ്ച​യി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ വി​പ​ണി​യി​ൽ ഉ​ട​പെ​ട്ടാ​ൽ മാ​ത്ര​മെ ഉൽപ്പാ​ദ​ന​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ഒ​രേ വി​ല ല​ഭി​ക്കു.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, പ്ലാ​ന്റേ​ഷ​ൻ കോർപ്പ​റേഷ​ൻ, സ്റ്റേ​റ്റ് ഫാ​മി​ങ് തു​ട​ങ്ങി​യ​വ മു​ഖേ​ന​യാ​ണ് തോ​ട്ട​ണ്ടി സം​ഭ​രി​ക്കാ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യ​ത്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ നി​ർ​ദ്ദേ​ശ​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ത​റ​വി​ല​യി​ല്ലാ​തെ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​ഭ​ര​ണം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കും.

ഇ​ക്കു​റി കാ​ല​വ​സ്ഥാ അ​നു​കൂ​ല​മാ​യ​തി​നാ​ൽ ഡി​സം​ബ​ർ മു​ത​ൽ ത​ന്നെ ഉൽപ്പാദനം ആ​രം​ഭി​ച്ചി​രു​ന്നു. ബ​ഡ്മാ​വു​ക​ൾ​ക്ക് പ​റ്റി​യ കാ​ല​സ്ഥ തു​ട​ക്കം മു​ത​ൽ ല​ഭി​ച്ച​തി​നാ​ൽ ഇ​ത്ത​രം തോ​ട്ട​ങ്ങ​ളി​ൽ ഫ്രെ​ബ്രു​വ​രി​യോ​ടെ ഉൽപ്പാദനം പൂ​ർ​ണ്ണ​തോ​തി​ലാ​കും.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​ണ്ടി​പ്പ​രി​പ്പി​ന് ഉ​ണ്ടാ​യ വി​ല​ക്കു​റ​വും വ​ൻ കി​ട ക​മ്പി​നി​ക​ളാ​രും വി​പ​ണി​യി​ൽ ഇ​റ​ങ്ങാ​ത്തതുമെല്ലാം വി​ല​യു​ടെ അ​സ്ഥി​ര​ത​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​ണ്ണൂ​ർ ,കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യു​ടെ പൂ​ക്കാ​ല​മാ​ണ് ക​ശു​വ​ണ്ടി സീ​സ​ൺ. എ​ന്നാ​ൽ ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് വി​പ​ണി​യി​ൽ നി​ന്നും സ​ർ​ക്കാ​റി​ൽ നി​ന്നു​മെ​ല്ലാം ഉ​ണ്ടാ​കു​ന്ന​ത്.

Related posts

ഓണവിപണി: കൂടുതൽ ഉൽപ്പന്നങ്ങൾ സമാഹരിച്ച്‌ സപ്ലൈകോ

Aswathi Kottiyoor

സാക്ഷികൾക്കും പ്രതികൾക്കും ഏത് കോടതിയിലും മൊഴി രേഖപ്പെടുത്താം.

Aswathi Kottiyoor

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കേരളാ സോപ്‌സ് തുടര്‍ച്ചയായി ലാഭം കൈവരിച്ച് മുന്നോട്ടുപോകുന്നു: പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox