26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഏഴു ജില്ലകളിൽ കൂടി ഫ്ലോട്ടിങ് ബ്രിഡ്ജുകൾ -മന്ത്രി മുഹമ്മദ് റിയാസ്
Kerala

ഏഴു ജില്ലകളിൽ കൂടി ഫ്ലോട്ടിങ് ബ്രിഡ്ജുകൾ -മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജനങ്ങൾ ഏറ്റെടുത്തതോടെ കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഈ വർഷം ഫ്ലോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

കണ്ണൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസവുമായി കൈകോർത്ത് പുതിയ പദ്ധതികൾക്ക് രൂപം നൽകുകയാണ്. അതിന്റെ ഭാഗമായാണ് ഫ്ലോട്ടിങ് ബ്രിഡ്ജുകൾ സ്ഥാപിച്ചത്. വിനോദ സഞ്ചാരികളിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നതോടെയാണ് പുതിയ പദ്ധതികൾ രൂപവത്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക്: പ്രഖ്യാപനം നാളെ (24 ന്)

Aswathi Kottiyoor

പ​ക​ർ​ച്ച​പ്പ​നി ചി​കി​ത്സാ മാ​ർ​ഗ​രേ​ഖ പു​തു​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് , ശാസ്‌ത്രമേള തിരുവനന്തപുരത്ത് , കായിക മേള കുന്നംകുളത്ത്

Aswathi Kottiyoor
WordPress Image Lightbox